ഒബാമ ടോയ്‍ലറ്റ് പേപ്പര്‍, ഒബാമക്കും മറ്റ് മുസ്‍ലിംകള്‍ക്കും പ്രവേശനമില്ല - വിവാദ പോസ്റ്ററുമായി അമേരിക്കയിലെ ബിസിനസ് സ്ഥാപനം

Update: 2018-05-08 16:43 GMT
Editor : admin | admin : admin
ഒബാമ ടോയ്‍ലറ്റ് പേപ്പര്‍, ഒബാമക്കും മറ്റ് മുസ്‍ലിംകള്‍ക്കും പ്രവേശനമില്ല - വിവാദ പോസ്റ്ററുമായി അമേരിക്കയിലെ ബിസിനസ് സ്ഥാപനം

ഒബാമയെ വധിക്കൂ എന്ന് വ്യക്തമാക്കുന്ന പോസ്റ്റര്‍ ഈ സ്ഥാപനം കഴിഞ്ഞ വര്‍ഷം വില്‍പ്പനക്ക് വച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഒബാമ ടോയ്‍ലറ്റ് പേപ്പറാണെന്ന ഒരു പരസ്യം

സ്ഥാനമൊഴിയാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ബരാക്ക് ഒബാമക്കെതിരെ രൂക്ഷ പരാമര്‍ശവുമായി ന്യൂ മെക്സിക്കോയിലെ ഒരു ബിസിനസ് സ്ഥാപനം രംഗത്ത്. ഒബാമക്കും മറ്റ് മുസ്‍ലിംകള്‍ക്കും ഇവിടെ പ്രവേശനമില്ലെന്നും വ്യക്തമാക്കുന്ന പോസ്റ്റര്‍ ഇവിടെ വില്‍പ്പനക്ക് വച്ചിട്ടുണ്ട്. ഒബാമയെ വധിക്കൂ എന്ന് വ്യക്തമാക്കുന്ന പോസ്റ്റര്‍ ഈ സ്ഥാപനം കഴിഞ്ഞ വര്‍ഷം വില്‍പ്പനക്ക് വച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഒബാമ ടോയ്‍ലറ്റ് പേപ്പറാണെന്ന ഒരു പരസ്യം സ്ഥാപന ഉടമ നേരത്തെ നല്‍കിയിരുന്നതായി മുന്‍ ജീവനക്കാരനായ മാര്‍ലണ്‍ മെക് വില്യംസ് പറ‍ഞ്ഞു. വംശവെറി നിറ‍ഞ്ഞ നിരവധി പോസ്റ്ററുകള്‍ സ്ഥാപനത്തില്‍ വില്‍പ്പനക്ക് വച്ചിട്ടുണ്ടെന്നും ഇതില്‍ മനംനൊന്താണ് താന്‍ അവിടുത്ത ജോലി ഉപേക്ഷിച്ചതെന്നും ഇയാള്‍ വ്യക്തമാക്കി.

Advertising
Advertising

കറുത്ത വർഗക്കാർക്കെതിരെ പൊലീസ് നടത്തുന്ന അതിക്രമങ്ങളെ വിമർശിച്ച മുൻ നാഷണൽ ഫുട്ബോൾ ലീഗ്​ താരം കൊളിൻ കപെർനിക്കിനെ വംശീയമായി അധിക്ഷേപിക്കുന്ന പോസ്​റ്ററും ഇവിടെയുണ്ട്​.
അധികവില നൽകി വാങ്ങിയ സങ്കരയിനം ജന്തുവാണ്​കപെർനിക്കെന്നും ഇയാൾ ആഫ്രിക്കയിലേക്ക്​ തിരികെ പോകണമെന്നും അതിൽ പറയുന്നു. നവമാധ്യമങ്ങളിൽ സംഭവം വിവാദമായെങ്കിലും​​പൊലീസ്​ ഇതുസംബന്ധിച്ച്​ യാതൊരു അന്വേഷണവും നടത്താൻ തയ്യറായിട്ടില്ലെന്നും സ്​ഥാപനം ഇപ്പോൾ രണ്ടരക്കോടി രൂപക്ക്​വിൽപനക്ക്​വെച്ചിരിക്കുകയാണെന്നുമാണ് റിപ്പോർട്ട്​.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News