പാര്‍ലിമെന്റംഗങ്ങളെ കുറ്റവിചാരണ ചെയ്യുന്നത് തടയുന്ന നിയമം ഭേദഗതി ചെയ്തു

Update: 2018-05-08 13:53 GMT
Editor : admin
പാര്‍ലിമെന്റംഗങ്ങളെ കുറ്റവിചാരണ ചെയ്യുന്നത് തടയുന്ന നിയമം ഭേദഗതി ചെയ്തു

തുര്‍ക്കിയില്‍ പാര്‍ലിമെന്റംഗങ്ങളെ കുറ്റവിചാരണ ചെയ്യുന്നത് തടയുന്ന നിയമം ഭേദഗതി ചെയ്തു. കുറ്റവിചാരണക്ക് പ്രസിഡണ്ടിന്റെ അനുമതി എടുത്തുകളയണമെന്നാവശ്യപ്പെടുന്ന ബില്ലിന് പാര്‍ലിമെന്റ് അംഗീകാരം നല്കി .കുര്‍ദിശ് അനുകൂല പാര്‍ട്ടി യായ എച്.ഡി.പി ക്കെതിരെയുള്ള നീക്കത്തിന്റെ ഭാഗമാണ് ബില്ലെന്നാണ് ആക്ഷേപം.

തുര്‍ക്കിയില്‍ പാര്‍ലിമെന്റംഗങ്ങളെ കുറ്റവിചാരണ ചെയ്യുന്നത് തടയുന്ന നിയമം ഭേദഗതി ചെയ്തു. കുറ്റവിചാരണക്ക് പ്രസിഡണ്ടിന്റെ അനുമതി എടുത്തുകളയണമെന്നാവശ്യപ്പെടുന്ന ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്കി .കുര്‍ദിശ് അനുകൂല പാര്‍ട്ടിയായ എച്.ഡി.പിക്കെതിരെയുള്ള നീക്കത്തിന്റെ ഭാഗമാണ് ബില്ലെന്നാണ് ആക്ഷേപം.

Advertising
Advertising

തുര്‍ക്കിയിലെ പാര്‍ലമെന്റംഗങ്ങളെ കുറ്റവിചാരണ ചെയ്യാന്‍ പ്രസിഡണ്ടിന്റെ അനുമതി വേ‌‌ണമെന്നാണ് നിയമം പറയുന്നത്. ഇതൊഴിവാക്കി ജനപ്രതിനിധികളെ നേരിട്ട് കുറ്റവിചാരണ ചെയ്യാന്‍ അനുമതി നല്‍കുന്ന ബില്ലിനാണ് പാര്‍ലമമെന്റ് അംഗീകാരം നല്‍കിയത്. നിലവില്‍ രാജ്യത്ത് 138 പാര്‍ലമെന്റംഗങ്ങള്‍ കുറ്റവിചാരണ നേരിടുന്നുണ്ട്. ഭരണഘടന ഭേദഗതി ചെയ്യേണ്ട ബില്‍ ഭരിക്കുന്ന എകെ പാര്‍ട്ടിയാണ് അവതരിപ്പിച്ചത്.

കുര്‍ദുകള്‍ക്കെതിരെയുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ ഭേദഗതിയെന്നാരോപിച്ച് കുര്‍ദ് അനുകൂല പാര്‍ട്ടിയായ എം എച്ച് പി രംഗത്തുവന്നു. നിയമം പാസാകാതിരിക്കണമെങ്കില്‍ 52 അംഗങ്ങളുടെ പിന്തുണ ആവശ്യമുണ്ട്. ഒറ്റക്ക് ബില്ലിനെ നേരിടാനുള്ള അംഗങ്ങള്‍ പാര്‍ലമെന്റിലില്ലാത്തതിനാല്‍ പ്രതിപക്ഷ പാര്‍ട്ടി അവരുടെ പരാതി ഭരണഘടനാ കോടതിയില്‍ സമര്‍പ്പിക്കും. അതേസമയം ഈ രാജ്യത്തെ പാര്‍ലമെന്റില്‍ കുറ്റവാളികള്‍ ഉണ്ടാവുന്നത് രാജ്യം ആഗ്രഹിക്കുന്നില്ലെന്നാണ് ബില്ലിനെ പിന്തുണക്കുന്ന പ്രസിഡണ്ട് ഉര്‍ദുഗാന്‍ പറഞ്ഞത്.

നിലവില്‍ 51 സിഎച് പി അംഗങ്ങള്‍ 50 എച്ഡിപി അംഗങ്ങള്‍ 27 എകെ പാര്‍ട്ടി അംഗങ്ങള്‍ 9 എം എച് പി അംഗങ്ങള്‍, 1 സ്വതന്ത്രന്‍ എന്നിവരാണ് വിചാരണ നേരിടുന്നത്. ബില്ലിന്മേലുള്ള രഹസ്യ വോട്ടെടുപ്പില്‍ 550 അംഗ പാര്‍ലമെന്റില്‍ 376 അംഗങ്ങളുടെ പിന്തുണ നേടിയിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News