അമേരിക്കന്‍ സൈന്യത്തില്‍ ഇനി ഭിന്നലിംഗക്കാര്‍ക്കും അവസരം

Update: 2018-05-08 11:36 GMT
Editor : Alwyn K Jose
അമേരിക്കന്‍ സൈന്യത്തില്‍ ഇനി ഭിന്നലിംഗക്കാര്‍ക്കും അവസരം
Advertising

ഭിന്നലിംഗക്കാരെ സൈന്യത്തില്‍ ചേര്‍ക്കന്നതിന് എത്രയും വേഗം നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ പറഞ്ഞു.

അമേരിക്കന്‍ സൈന്യത്തില്‍ ജോലി ചെയ്യാന്‍ ഭിന്നലിംഗക്കാര്‍ക്ക് അവസരമൊരുങ്ങുന്നു. ഭിന്നലിംഗക്കാരെ സൈന്യത്തില്‍ ചേര്‍ക്കന്നതിന് എത്രയും വേഗം നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ പറഞ്ഞു.

സൈന്യത്തില്‍ ചേര്‍ന്ന് രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ലിംഗ വിവേചനം ഉണ്ടാകില്ലെന്നായിരുന്നു ആഷ് കാര്‍ട്ടറുടെ പ്രഖ്യാപനം. കഴിവുളള ആര്‍ക്കും സൈന്യത്തിന്റെ ഭാഗവാക്കാകാമെന്നും ഭിന്നലിംഗക്കാര്‍ക്കിത് സ്വതന്ത്രമായി ജീവിക്കാന്‍ സാഹചര്യമുണ്ടാക്കുമെന്നും കാര്‍ട്ടര്‍ പറഞ്ഞു.

ഔദ്യോഗികമായി സൈന്യത്തില്‍ ജോലി ചെയ്യുന്നതിന് വിലക്കുണ്ടെങ്കിലും രണ്ടായിരത്തി അഞ്ഞൂറോളം ഭിന്നലിംഗക്കാര്‍ നിലവില്‍ ജോലിചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. മൂന്ന് മാസത്തിനകം സൈന്യത്തല്‍ ജോലി ചെയ്യുന്നതിന് ഭിന്നലിംഗക്കാര്‍ക്കുളള മാര്‍ഗ്ഗ രേഖ തയ്യാറാക്കുമെന്നും കാര്‍ട്ടര്‍ വ്യക്തമാക്കി. എന്നാല്‍ ഏതൊക്കെ തസ്തികകളിലേക്കാണ്, എവിടെയൊക്കെ നിയോഗിക്കും അവര്‍ക്ക് ചികിത്സ ഉള്‍പ്പെടെ ഏതൊക്കെ പരിരക്ഷകള്‍ ഉറപ്പാക്കും തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News