സിറിയയില്‍ തീവ്രവാദി വിഭാഗങ്ങളെ സഹായിക്കുന്നത് അമേരിക്കയാണെന്നാരോപിച്ച് തുര്‍ക്കി രംഗത്ത്

Update: 2018-05-09 05:46 GMT
Editor : Trainee
സിറിയയില്‍ തീവ്രവാദി വിഭാഗങ്ങളെ സഹായിക്കുന്നത് അമേരിക്കയാണെന്നാരോപിച്ച് തുര്‍ക്കി രംഗത്ത്

സിറിയയില്‍ വെടിനിര്‍‌ത്തലിന് റഷ്യയുമായി ധാരണയിലെത്തിയ ശേഷമാണ് തുര്‍ക്കി പ്രസിഡന്‍റ് അമേരിക്കക്കെതിരെ ആരോപണമുന്നയിച്ചത്.

സിറിയയില്‍ തീവ്രവാദി വിഭാഗങ്ങളെ സഹായിക്കുന്നത് അമേരിക്കയാണെന്നാരോപിച്ച് തുര്‍ക്കി രംഗത്ത്. സിറിയയില്‍ വെടിനിര്‍‌ത്തലിന് റഷ്യയുമായി ധാരണയിലെത്തിയ ശേഷമാണ് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയിബ് ഉര്‍ദുഗാന്‍ അമേരിക്കക്കെതിരെ ആരോപണം ഉന്നയിച്ചത്.

സഖ്യസേന ആദ്യത്തില്‍ എന്തായിരുന്നു പറഞ്ഞിരുന്നത്, അവര്‍ പറഞ്ഞിരുന്നത്, അവസാനം വരെ തീവ്രവാദ സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിനെതിരെ നാം പോരാടുമെന്നാണ്. സത്യത്തില്‍ ഐ എസിനെ ഞങ്ങള്‍ പിന്തുണക്കുന്നതായി അമേരിക്ക ആരോപിക്കുകയായിരുന്നു. ഇപ്പോള്‍ അവര്‍ അപ്രത്യക്ഷരായിരിക്കുന്നു. യഥാര്‍ഥത്തില്‍ അമേരിക്ക തന്നെയാണ് ഐഎസിനും വൈപിജിക്കും പിവൈഡിക്കുമൊക്കെ പിന്തുണ നല്‍കി വരുന്നത്. ഞങ്ങളുടെ കൈയില്‍ അതിന് ചിത്രങ്ങളും വീഡിയോകളുമായി തെളിവുകളുണ്ടെന്നും തുര്‍ക്കി പ്രസിഡന്‍റ് പറഞ്ഞു.

Advertising
Advertising

സിറിയയില്‍ വെടിനിര്‍ത്തലിന് റഷ്യയുമായി ധാരണയിലെത്തിയ ശേഷമാണ് തുര്‍ക്കി പ്രസിഡന്‍റ് റജബ് ഉര്‍ദുഗാന്‍ അമേരിക്കക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. കുര്‍ദ് തീവ്രവാദി വിഭാഗങ്ങളായ പീപ്ള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ്, ഡെമോക്രാറ്റിക് യൂനിയന്‍ പാര്‍ട്ടി എന്നിവയെയും യു.എസ് സഹായിക്കുന്നതായി ഉര്‍ദുഗാന്‍ ആരോപിച്ചു. നിര്‍ഭാഗ്യവശാല്‍ സഖ്യസേന അവരുടെ വാഗ്ദാനം പാലിച്ചില്ല. ഇപ്പോള്‍ അവര്‍ വ്യത്യസ്ത നിലപാടിലാണ്. അവര്‍ വാഗ്ദാനം പാലിച്ചാലും ഇല്ലെങ്കിലും തീവ്രവാദത്തിനെതിരെ ഞങ്ങള്‍ ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോവും. ഈ വഴിയില്‍ നിന്ന് മടങ്ങുകയെന്നത് അസാധ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, തുര്‍ക്കിയുടെ ആരോപണങ്ങള്‍ അമേരിക്ക നിഷേധിച്ചു. ആരോപണങ്ങളെ അസംബന്ധം എന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് വക്താവ് മാര്‍ക് ടോണര്‍ വിശേഷിപ്പിച്ചു.

Tags:    

Writer - Trainee

contributor

Editor - Trainee

contributor

Similar News