'എന്നെ ഉപേക്ഷിച്ചാല്‍ വിമാനം തകര്‍ത്ത് മരിക്കും'; വിമാനത്തില്‍ നിന്നു ഭാര്യക്ക് പൈലറ്റിന്റെ സന്ദേശം

Update: 2018-05-11 06:19 GMT
Editor : admin
'എന്നെ ഉപേക്ഷിച്ചാല്‍ വിമാനം തകര്‍ത്ത് മരിക്കും'; വിമാനത്തില്‍ നിന്നു ഭാര്യക്ക് പൈലറ്റിന്റെ സന്ദേശം

കഴിഞ്ഞ ജനുവരിയിലാണ് സംഭവമെങ്കിലും ഇക്കാര്യം ഇത്രയും കാലം യാത്രക്കാരെ അറിയിക്കാതെ രഹസ്യമാക്കി വച്ചതായും

ഭാര്യയുമായുള്ള സ്വകാര്യ പ്രശ്നത്തിന് 200 യാത്രക്കാരുടെ ജീവന്‍ പണയംവെച്ച് പൈലറ്റിന്റെ ഭീഷണി. റോമില്‍ നിന്നു ജപ്പാനിലേക്ക് പറന്നുയരുന്നതിനു തൊട്ടുമുമ്പാണ്, ഭാര്യ തന്നെ ഉപേക്ഷിച്ചുപോയാല്‍ ഇരുന്നൂറു യാത്രക്കാരുമായി വിമാനം തകര്‍ത്ത് ആത്മഹത്യ ചെയ്യുമെന്ന് ഇറ്റാലിയന്‍ പൈലറ്റ് ഭീഷണി സന്ദേശം അയച്ചത്. ബന്ധം വേര്‍പെടുത്തുമെന്ന് ഭാര്യ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് യാത്രക്കാരുടെ ജീവന്‍ കൂടി പണയംവെച്ച് പൈലറ്റ് ഭീഷണി സന്ദേശം അയക്കുകയായിരുന്നു.

Advertising
Advertising

വിമാനം യാത്ര തുടങ്ങുന്നതിനു തൊട്ടുമുമ്പാണ് തന്നെ ഉപേക്ഷിച്ചുപോകുമെന്ന ഭാര്യയുടെ ഭീഷണി പൈലറ്റിനു ഫോണില്‍ ലഭിച്ചത്. തന്നെ ഉപേക്ഷിച്ചാല്‍ താന്‍ വിമാനം കടലില്‍ വീഴ്ത്തി ആത്മഹത്യ ചെയ്യുമെന്ന് പൈലറ്റ് ഭാര്യക്കു സന്ദേശം അയയ്ക്കുകയായിരുന്നു. തനിക്ക് ലഭിച്ച സന്ദേശം യുവതി പൊലീസിന് കൈമാറിയതോടെ വിമാനം പറന്നുയരുന്നതിനു മിനിറ്റുകള്‍ക്കു മുമ്പ് വിമാനത്താവളത്തിലെത്തി പൈലറ്റിനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്നു മറ്റൊരു പൈലറ്റാണു വിമാനം പറത്തിയത്. കഴിഞ്ഞ ജനുവരിയിലാണ് സംഭവമെങ്കിലും ഇക്കാര്യം ഇത്രയും കാലം യാത്രക്കാരെ അറിയിക്കാതെ രഹസ്യമാക്കി വച്ചതായും ദ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ജര്‍മന്‍ പൈലറ്റ് പറത്തിയ വിമാനം ബോധപൂര്‍വം പര്‍വതത്തിലിടിച്ചു തകര്‍ത്ത സംഭവത്തിനു ശേഷം രണ്ടു മാസത്തിന്റെ ഇടവേളയിലാണ് ഈ സംഭവമുണ്ടായത്. ആല്‍പ്സ് പര്‍വതത്തില്‍ ജര്‍മന്‍ വിംഗ്സ് എ320 വിമാനം ഇടിച്ചിറക്കിയപ്പോള്‍ 149 യാത്രക്കാരുടെ ജീവനാണ് പൊലിഞ്ഞത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News