ട്രംപിന് അന്താരാഷ്ട്ര നാണയ നിധിയുടെ താക്കീത്

Update: 2018-05-11 20:52 GMT
Editor : Sithara
ട്രംപിന് അന്താരാഷ്ട്ര നാണയ നിധിയുടെ താക്കീത്

ടാക്സ് വെട്ടിക്കുറക്കല്‍ അടക്കമുള്ള ട്രംപിന്‍റെ സാമ്പത്തിക നയങ്ങള്‍ 2008ലേത് പോലുള്ള സാമ്പത്തിക മാന്ദ്യത്തിലേക്ക് അമേരിക്കയെ നയിക്കുമെന്ന് ഐഎംഎഫ് മുന്നറിയിപ്പ് നല്‍കി

യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന് അന്താരാഷ്ട്ര നാണയ നിധിയുടെ താക്കീത്. ടാക്സ് വെട്ടിക്കുറക്കല്‍ അടക്കമുള്ള ട്രംപിന്‍റെ സാമ്പത്തിക നയങ്ങള്‍ 2008ലേത് പോലുള്ള സാമ്പത്തിക മാന്ദ്യത്തിലേക്ക് അമേരിക്കയെ നയിക്കുമെന്ന് ഐഎംഎഫ് മുന്നറിയിപ്പ് നല്‍കി.

ഐഎംഎഫിന്‍റെ ആഗോള സാമ്പത്തിക സുസ്ഥിരത അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ട്രംപിന്‍റെ ടാക്സ് വെട്ടിക്കുറക്കലടക്കമുള്ള സാമ്പത്തിക പരിഷ്കരണങ്ങള്‍ 2008ലേത് പോലുള്ള സാമ്പത്തിക പ്രതിസന്ധിക്ക് വഴിവെക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
നിലവില്‍ അമേരിക്കയില്‍ സാമ്പത്തിക സ്ഥിരതയുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ ബാങ്ക് വരുമാനത്തില്‍ വര്‍ധനവുണ്ടായി.

പക്ഷേ വിദേശ കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ ടാക്സ് നിലവില്‍ തന്നെ കമ്പനികള്‍ക്ക് അമിത ബാധ്യതയാണ്. ഇത് സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിക്കുമെന്നാണ് ഐഎംഎഫിന്‍റെ വിലയിരുത്തല്‍.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News