സാമ്പത്തിക പ്രശ്നം രൂക്ഷം; അല്‍ജസീറ അമേരിക്ക അടച്ചുപൂട്ടി

Update: 2018-05-11 21:55 GMT
Editor : admin | admin : admin
സാമ്പത്തിക പ്രശ്നം രൂക്ഷം; അല്‍ജസീറ അമേരിക്ക അടച്ചുപൂട്ടി
Advertising

രാജ്യാന്തര വാര്‍ത്താചാനലായ അല്‍ജസീറയുടെ അമേരിക്കന്‍ കേന്ദ്രമായ അല്‍ജസീറ അമേരിക്ക അടച്ചുപൂട്ടി.

രാജ്യാന്തര വാര്‍ത്താചാനലായ അല്‍ജസീറയുടെ അമേരിക്കന്‍ കേന്ദ്രമായ അല്‍ജസീറ അമേരിക്ക അടച്ചുപൂട്ടി. സാമ്പത്തിക പ്രശ്നങ്ങളാല്‍ അമേരിക്കന്‍ കേന്ദ്രം പൂട്ടുമെന്ന് അല്‍ജസീറ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ സംപ്രേഷണം അവസാനിപ്പിച്ചതുമൂലം ജോലി നഷ്ടപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം എത്രയെന്ന് വ്യക്തമായിട്ടില്ല.

ചൊവ്വാഴ്ച രാത്രി സംപ്രേഷണം ചെയ്ത തത്സമയ വിടപറയല്‍ പരിപാടിയോടെയാണ് അല്‍ജസീറയുടെ ന്യൂയോര്‍ക്കിലെ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരശീലവീണത്. വൈകീട്ട് ആറ്മുതല്‍ ഒമ്പത് വരെയായിരുന്നു തത്സമയ വിടപറയല്‍ പരിപാടി. 33 വര്‍ഷത്തെ പ്രവര്‍ത്തനകാലത്ത് നിരവധി കാലികപ്രസക്തിയുടെ വിഷയങ്ങള്‍ അല്‍ ജസീറ അമേരിക്ക കൈകാര്യം ചെയ്തിട്ടുണ്ട്. ധാരാളം പുരസ്ക്കാരങ്ങളും ചാനലിന് ലഭിച്ചിട്ടുണ്ട്. അമേരിക്കക്കാരുടെ ശബ്ദത്തിന് മറ്റ് വാര്‍ത്താമാധ്യമങ്ങള്‍ നല്‍കിയതിനെക്കാള്‍‍ പ്രാധാന്യം നല്‍കാന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് അല്‍ജസീറ അമേരിക്കയുടെ പ്രസിഡന്റ് കേറ്റ് ഒബ്രിയാന്‍ പറഞ്ഞു. 2013 ആഗസ്റ്റ് 20ന് സംപ്രേഷണമാരംഭിച്ചതു മുതലുളള ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങളും അല്‍ജസീറ അമേരിക്കയിലൂടെ പ്രശസ്തരായിത്തീര്‍ന്ന പത്രപ്രവര്‍ത്തകരെയും പരിപാടിയിലൂടെ പ്രേക്ഷകര്‍ ഒരിക്കല്‍ക്കൂടി കണ്ടു.

അന്റോണിയോ മോറ, അലി വെല്‍ഷി തുടങ്ങിയവര്‍ അല്‍ജസീറയിലൂടെ അമേരിക്കന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായ പത്രപ്രവര്‍ത്തകരാണ്. സാമ്പത്തിക കാരണങ്ങളാല്‍ അമേരിക്കന്‍ കേന്ദ്രം അടച്ചുപൂട്ടുകയാണെന്ന് ജനുവരിയില്‍ തന്നെ ഖത്തര്‍ ആസ്ഥാനമായുള്ള അല്‍ജസീറ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. സംപ്രേഷണം അവസാനിപ്പിച്ചതുമൂലം ജോലി നഷ്ടപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം എത്രയെന്ന് വ്യക്തമായിട്ടില്ല.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News