ആസ്ട്രേലിയയുടെ പ്രധാനമന്ത്രിയായി മാല്‍കം ടേണ്‍ബുള്‍ അധികാരമേറ്റു

Update: 2018-05-12 14:01 GMT
ആസ്ട്രേലിയയുടെ പ്രധാനമന്ത്രിയായി മാല്‍കം ടേണ്‍ബുള്‍ അധികാരമേറ്റു
Advertising

ജൂലൈ രണ്ടിനു നടന്ന തെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടി കേവലഭൂരിപക്ഷം നേടിയതോടെയാണ് ടേണ്‍ബുളിന് രണ്ടാമൂഴം ലഭിച്ചത്.

ആസ്ട്രേലിയയുടെ 29ാമത് പ്രധാനമന്ത്രിയായി മാല്‍കം ടേണ്‍ബുള്‍ അധികാരമേറ്റു. ജൂലൈ രണ്ടിനു നടന്ന തെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടി കേവലഭൂരിപക്ഷം നേടിയതോടെയാണ് ടേണ്‍ബുളിന് രണ്ടാമൂഴം ലഭിച്ചത്. നേരത്തേയുള്ള മന്ത്രിമാരില്‍ ആര്‍ക്കും മാറ്റമില്ല.

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിന് ഹിതപരിശോധനയും ബജറ്റ് അഴിച്ചുപണിയുമാണ് അദ്ദേഹത്തിന്റെ പ്രഥമ പരിഗണനാ വിഷയങ്ങള്‍. ആസ്ട്രേലിയയില്‍ 2013 മുതല്‍ നാലു പ്രധാനമന്ത്രിമാരാണ് ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് ഭരിച്ചത്.

Tags:    

Similar News