ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണം

Update: 2018-05-12 01:01 GMT
Editor : Ubaid
ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണം
Advertising

എഴുപത്തിനാലുകാരിയായ ജെസിക്ക ലീഡ്സ് എന്ന ബിസിനസുകാരിയാണ് ട്രംപിനെതിരെ ആദ്യം ആരോപണമുന്നയിച്ചത്.

Full View

അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണം. 2005ലെ ഒരു വീഡിയോ ദൃശ്യത്തില്‍ താന്‍ സ്ത്രീകളെ കടന്നു പിടിച്ചിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ട്രംപ് തങ്ങളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് രണ്ട് സ്ത്രീകളുടെ ആരോപണം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആരോപണം ട്രംപിന്‍റെ പ്രചാരണ വിഭാഗം നിഷേധിച്ചു.

എഴുപത്തിനാലുകാരിയായ ജെസിക്ക ലീഡ്സ് എന്ന ബിസിനസുകാരിയാണ് ട്രംപിനെതിരെ ആദ്യം ആരോപണമുന്നയിച്ചത്. തനിക്ക് 38 വയസുള്ളപ്പോള്‍ ഒരു വിമാന യാത്രക്കിടെ തൊട്ടടുത്ത സീറ്റിലിരുന്ന ട്രംപ് തന്നെ കടന്നു പിടിച്ചെന്ന ആരോപണമുന്നയിച്ചത്. 2005ല്‍ തനിക്ക് 22 വയസ് പ്രായമുള്ളപ്പോള്‍ ട്രംപിന്‍റെ ബിസിനസ് ആസ്ഥാനമായ ട്രംപ് ടവറിലെ ലിഫ്റ്റില്‍ വെച്ച് ട്രംപ് തന്നെ ബലമായി ചുംബിച്ചുവെന്നാണ് റേച്ചല്‍ ക്രൂക്സ് എന്ന യുവതിയുടെ ആരോപണം. എന്നാല്‍, ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് കെട്ടുകഥയാണെന്ന് ട്രംപിന്റെ പ്രചാരണവിഭാഗം ആരോപിച്ചു. ട്രംപിനെതിരായ വെളിപ്പെടുത്തലുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News