അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ നിന്ന് ദക്ഷിണാഫ്രിക്ക പിന്‍വാങ്ങുന്നു

Update: 2018-05-12 00:33 GMT
Editor : Alwyn K Jose
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ നിന്ന് ദക്ഷിണാഫ്രിക്ക പിന്‍വാങ്ങുന്നു

പാശ്ചാത്യ രാജ്യങ്ങളുടെ യുദ്ധക്കുറ്റങ്ങള്‍ അവഗണിക്കുകയും ആഫ്രിക്കന്‍ രാജ്യങ്ങളോട് വിവേചനം കാണിക്കുന്നെന്നും ആരോപിച്ചാണ് നടപടി.

ദക്ഷിണാഫ്രിക്ക, ബുറുണ്ടി, ഗാമ്പിയ എന്നീ രാജ്യങ്ങള്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ നിന്ന് പിന്‍വാങ്ങുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ യുദ്ധക്കുറ്റങ്ങള്‍ അവഗണിക്കുകയും ആഫ്രിക്കന്‍ രാജ്യങ്ങളോട് വിവേചനം കാണിക്കുന്നെന്നും ആരോപിച്ചാണ് നടപടി. അതേസമയം തീരുമാനം പുനപരിശോധിക്കണമെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ബന്ധപ്പെട്ട രാജ്യങ്ങളോട് അഭ്യര്‍ഥിച്ചു.

1998 ലെ ഉടന്പടിപ്രകാരം 2002ല്‍ നിലവില്‍വന്ന അന്താരാഷ്ട്ര ക്രിമിനല്‍ കോടതില്‍ 124 രാജ്യങ്ങള്‍ അംഗങ്ങളാണ്. വംശഹത്യ, യുദ്ധക്കുറ്റങ്ങള്‍ മുതലായവയില്‍ അന്വേഷണം നടത്തുകയും നടപടി സ്വീകരിക്കുകയുമാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ചുമതല. ദക്ഷിണാഫ്രിക്ക, ബുറുണ്ടി, ഗാമ്പിയ എന്നീ രാജ്യങ്ങളാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ നിന്ന് പിന്‍വാങ്ങുന്നത്. കെനിയയും സമാന നിലപാട് സ്വീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഗാന്പിയ അന്താരാഷ്ട്ര കോടതിയില്‍ നിന്നും പിന്‍മാറ്റം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം യുഎന്നിനെ അറിയിച്ചിട്ടില്ല. എന്നാല്‍ തീരുമാനം പുനപരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ നിന്ന് വിട്ടുപോകാന്‍ തീരുമാനിച്ചാലും നടപടികള്‍‌ പൂര്‍ത്തിയാകാന്‍ 12 മാസമെടുക്കും. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആവശ്യപ്രകാരമാണ് വിവിധ സംഭവങ്ങളില്‍ അന്വേഷണം ആരംഭിച്ചതെന്നാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ വിശദീകരണം.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News