കാന്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി

Update: 2018-05-12 16:12 GMT
Editor : admin
കാന്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി

അറുപത്തിയൊമ്പതാമത് കാന്‍ ഫിലിം ഫെസ്റ്റിവലിന് ഔദ്യോഗികമായ തുടക്കമായി.

അറുപത്തിയൊമ്പതാമത് കാന്‍ ഫിലിം ഫെസ്റ്റിവലിന് ഔദ്യോഗികമായ തുടക്കമായി. ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന റെഡ് കാര്‍പ്പറ്റ് പരിപാടിയില്‍ ലോകത്തെ പ്രമുഖ സിനിമാ പ്രവര്‍ത്തകര്‍ അണിനിരന്നു. കഫെ സൊസൈറ്റി എന്ന പേരില്‍സംഘടിപ്പിച്ച റെഡ് കാര്‍പ്പറ്റില്‍ ക്രിസ്റ്റണ്‍ സ്റ്റുവര്‍ട്ട്,ജെസ്സെ എയ്സെന്‍ബര്‍ഗ്,ബ്ലാക് ലൈവ്‌ലി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. ഇത്തവണത്തെ ജൂറിയംഗങ്ങളിലൊരാളായ അമേരിക്കന്‍ സംവിധായകന്‍‍ ജോര്‍ജ്ജ് മില്ലറും റെഡ് കാര്‍പ്പറ്റില്‍ പങ്കെടുത്തു. മില്ലറിനെക്കൂടാതെ അമേരിക്കന്‍ നടിയായ ക്രിസ്റ്റന്‍ ഡണ്‍സ്റ്റ്,ഡാനിഷ് നടനായ മാഡ്സ് മിക്കെല്‍സണ്‍,ഫ്രഞ്ച് നടി വനേസ പരാഡിസ് എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍. മത്സരയിനത്തില്‍ ഇരുപത്തിയൊന്ന് ചിത്രങ്ങളാണുള്ളത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News