തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ കാര്‍ലോസ് സ്ലിം ആണെന്ന് ട്രംപ്

Update: 2018-05-13 02:56 GMT
Editor : Jaisy
തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ കാര്‍ലോസ് സ്ലിം ആണെന്ന് ട്രംപ്

പത്രസ്ഥാപനവുമായുള്ള ബന്ധമുപയോഗിച്ച് ഇയാള്‍ ഹിലരിയെ ജയിപ്പിക്കാന്‍ ശ്രമം നടത്തുന്നതായും ട്രംപ് ആരോപിച്ചു

തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ മെക്സിക്കന്‍ കോടീശ്വരനായ കാര്‍ലോസ് സ്ലിം ആണെന്ന് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്.

പത്രസ്ഥാപനവുമായുള്ള ബന്ധമുപയോഗിച്ച് ഇയാള്‍ ഹിലരിയെ ജയിപ്പിക്കാന്‍ ശ്രമം നടത്തുന്നതായും ട്രംപ് ആരോപിച്ചു. തനിക്കെതിരായ ലൈംഗാകാരോപണവും ട്രംപ് നിഷേധിച്ചു. മെക്സിക്കോയിലെ വ്യാപാര പ്രമുഖനും കോടീശ്വരനുമാണ് കാര്‍ലോസ് സ്ലിം. ഇദ്ദേഹത്തിന് ന്യൂയോര്‍ക്ക് ടൈംസുമായി ബന്ധമുണ്ടെന്നും അതുപയോഗിച്ച് ഹിലരി ക്ലിന്റനെ ജയിപ്പിക്കാന്‍ ശ്രമം നടത്തുന്നു എന്നുമാണ് ട്രംപിന്റെ ആരോപണം. നോര്‍ത്ത് കരോലിനയില്‍ നടന്ന റാലിക്കിടെയായിരുന്നു ഇത്. ലൈംഗികാരോപണങ്ങള്‍ രൂക്ഷ പ്രതികരണത്തോടെ നിഷേധിച്ചു ട്രംപ്.
ആരോപണം നിഷേധിച്ചതിന് പിന്നാലെ ലൈംഗികാരോപണം ഉന്നയിച്ച് രണ്ട് സ്ത്രീകള്‍ രംഗത്തെത്തി.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News