ബ്രസല്‍സ് സ്‍ഫോടനക്കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു

Update: 2018-05-13 03:01 GMT
Editor : admin
ബ്രസല്‍സ് സ്‍ഫോടനക്കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു
Advertising

ബ്രസല്‍സ് സ്‌ഫോടനക്കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ ബെല്‍ജിയം പൊലീസ് പുറത്തുവിട്ടു.

ബ്രസല്‍സ് സ്‌ഫോടനക്കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ ബെല്‍ജിയം പൊലീസ് പുറത്തുവിട്ടു. ഞായറാഴ്ച നടന്ന 13 റെയ്ഡുകളില്‍ നാലു പേരെ അറസ്റ്റ്‌ ചെയ്തിരുന്നു. ആക്രമണം നടന്ന ദിവസത്തെ 'എയര്‍പോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് ബെല്‍ജിയം ഫെഡറല്‍ പൊലീസ് പുറത്ത് വിട്ടത്. വെളള കോട്ടും തൊപ്പിയും ധരിച്ച് ട്രോളി ഉന്തിക്കൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് പൊലീസ് വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തത്.

അതിനിടെ, ആക്രമണത്തില്‍ പങ്കുണ്ടെന്നു സംശയിച്ച് മൂന്നുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഞായറാഴ്ച നടന്ന 13 റെയ്ഡുകളില്‍ നാലു പേരെ അറസ്റ്റ്‌ചെയ്തിരുന്നു. സ്‌ഫോടന പരമ്പരകളിലെ മൂന്നാമത്തെ ഭികരനെന്നു കരുതി അറസ്റ്റ് ചെയ്ത ഫൈസല്‍ ഷെഫൂവിനെ പൊലീസ് വിട്ടയച്ചു. തീവ്രവാദക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഇയാളെ തെളിവില്ലെന്ന് കണ്ടാണ് വിട്ടയച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. രാജ്യത്തെ നടുക്കിയ സ്‌ഫോടന പരമ്പരകളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി വര്‍ധിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. 31 പേര്‍ കൊല്ലപ്പെട്ടതായി അറിയിച്ചിരുന്ന അധികൃതര്‍ കഴിഞ്ഞ ദിവസം മരണസംഖ്യ 28 ആണെന്ന് പ്രഖ്യാപിച്ചിരുന്നു. ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ നാലു പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രി മാഗീ ദെ ബ്‌ളോക് വെളിപ്പെടുത്തി. മൂന്നു ചാവേറുകളുടെകൂടി എണ്ണം ഉള്‍പ്പെടുത്തിയാണ് മരണസംഖ്യ പുറത്തുവിട്ടത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News