ഇറാന്റെ ആണവകരാറിന് പൂര്‍ണപിന്തുണ അറിയിച്ച് റഷ്യ

Update: 2018-05-13 07:58 GMT
ഇറാന്റെ ആണവകരാറിന് പൂര്‍ണപിന്തുണ അറിയിച്ച് റഷ്യ

ഇറാന് മേല്‍ വീണ്ടും ഉപരോധം കൊണ്ടുവരാനുള്ള അമേരിക്കയുടെ നീക്കത്തിനിടെയാണ് റഷ്യയുടെ പിന്തുണ

ഇറാന്റെ ആണവകരാറിന് പൂര്‍ണപിന്തുണ അറിയിച്ച് റഷ്യ വീണ്ടും രംഗത്തെത്തി. മേഖലയിലെ സമാധാനത്തിന് JCPOA കരാര്‍ അനിവാര്യമാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഇറാന് മേല്‍ വീണ്ടും ഉപരോധം കൊണ്ടുവരാനുള്ള അമേരിക്കയുടെ നീക്കത്തിനിടെയാണ് റഷ്യയുടെ പിന്തുണ.

ഇറാന്റെ ആണവകരാറായി JCPOA യുടെ കാര്യത്തില്‍ അമേരക്കയും റഷ്യയും വീണ്ടും പരസ്യമായി കൊമ്പുകോര്‍ക്കുകയാണ്. കരാര്‍ നിലനില്‍ക്കണമെന്ന മുന്‍ നിലപാടില്‍ നിന്ന് ഒരു മാററവും ഉണ്ടാകില്ലെന്ന് റഷ്യ വീണ്ടും ഉറപ്പിച്ച് പറഞ്ഞു. ബ്രസല്‍സില്‍ വെച്ച് ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സാരിഫും സെര്‍ജി ലാവ് റോവും തമ്മില്‍ നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് പ്രഖ്യാപനം. കരാര്‍ റദ്ദാക്കാന്‍ ശ്രമം നടത്തുന്ന അമേരിക്കയെ രൂക്ഷമായി വിമര്‍ശിക്കാനും ലാവ് റോവ് മറന്നില്ല. ബ്രിട്ടന്‍,ഫ്രാന്‍സ്,ജര്‍മമനി എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുമായും സാരിഫ് കൂടിക്കാഴ്ച നടത്തും.

Tags:    

Similar News