സിറിയയില്‍ യുദ്ധവിരാമത്തിന് അമേരിക്കയും റഷ്യയും തമ്മില്‍ ധാരണ

Update: 2018-05-15 11:44 GMT
Editor : Sithara
സിറിയയില്‍ യുദ്ധവിരാമത്തിന് അമേരിക്കയും റഷ്യയും തമ്മില്‍ ധാരണ

ഇസ്‍ലാമിക് സ്റ്റേറ്റിനെതിരെ റഷ്യയും അമേരിക്കയും ഒരുമിച്ച് പോരാടും

സിറിയയില്‍ യുദ്ധവിരാമത്തിന് അമേരിക്കയും റഷ്യയും തമ്മില്‍ ധാരണയായി. ജനീവയില്‍ നടന്ന ചര്‍ച്ചക്ക് ശേഷമാണ് സപ്തംബര്‍ 12 മുതല്‍ യുദ്ധവിരാമത്തിന് ഇരു രാജ്യങ്ങളും ധാരണയായത്. മേഖലയില്‍ ഇസ്‍ലാമിക് സ്റ്റേറ്റിനെതിരെ റഷ്യയും അമേരിക്കയും ഒരുമിച്ച് പോരാടും.

ജനീവയില്‍ നടന്ന ചര്‍ച്ചയിലാണ് സിറിയയിലെ യുദ്ധവിരാമത്തിന് അമേരിക്കയും റഷ്യയും ധാരണയായത്. ഇതുപ്രകാരം പ്രതിപക്ഷത്തിന്‍റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ സിറിയന്‍ സര്‍ക്കാര്‍ യുദ്ധം ചെയ്യുന്നത് അവസാനിപ്പിക്കണം. ഭീകര സംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ നുസ്റ എന്നിവക്കെതിരെ പോരാടാന്‍ റഷ്യയും അമേരിക്കയും ഒരുമിച്ച് വേദിയുണ്ടാക്കും. പദ്ധതി നടപ്പിലാവാന്‍ സര്‍ക്കാറും പ്രതിപക്ഷവും അവരവരുടെ ബാധ്യതകള്‍ നിറവേറ്റണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. പദ്ധതിയോട് സഹകരിക്കാന്‍ പ്രതിപക്ഷം തയ്യാറാണെന്ന് വ്യക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിറിയയെ ഇക്കാര്യം അറിയിച്ചെന്നും പദ്ധതി സിറിയഅംഗീകരിച്ചെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്റോവ് വ്യക്തമാക്കി. യുദ്ധവിരാമം നടപ്പിലായി ഏഴ് ദിവസത്തിന് ശേഷം റഷ്യയും അമേരിക്കയും ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടാന്‍ സംയുക്ത വേദി രൂപീകരിക്കുമെന്നും കെറി കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News