ഷാങ്ഹായി കോര്‍പ്പറേഷന്‍ ഉച്ചകോടിക്കിടെ മോദി ഷി ജിന്‍പിങ്ങ് കൂടിക്കാഴ്ച നടന്നു

Update: 2018-05-18 10:29 GMT
Editor : Subin
ഷാങ്ഹായി കോര്‍പ്പറേഷന്‍ ഉച്ചകോടിക്കിടെ മോദി ഷി ജിന്‍പിങ്ങ് കൂടിക്കാഴ്ച നടന്നു

ചമോലിയില്‍ ചൈനീസ് ഹെലികോപ്റ്റര്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച വിഷയം ഇരു നേതാക്കളും ചര്‍ച്ച ചെയ്‌തെന്നാണ് വിവരം.

കസാഖിസ്താനില്‍ നടക്കുന്ന ഷാങ്ഹായി കോര്‍പ്പറേഷന്‍ ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി. എന്‍.എസ്.ജിയില്‍ പൂര്‍ണ അംഗത്വം വേണമെന്ന് ഇന്ത്യ കൂടിക്കാഴ്ച്ചക്കിടെ ആവശ്യപ്പെട്ടു. ഷാങ്ഹായ് സഹകരണ പ്രസ്ഥാനത്തില്‍ ഇന്ത്യ അംഗത്വം സ്വീകരിച്ചു.

ചമോലിയില്‍ ചൈനീസ് ഹെലികോപ്റ്റര്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച വിഷയം ഇരു നേതാക്കളും ചര്‍ച്ച ചെയ്‌തെന്നാണ് വിവരം. ചര്‍ച്ചകള്‍ തുടരണമെന്നും ഭിന്നതകളും അഭിപ്രായ വ്യത്യാസങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും ഇരു നേതാക്കളും കുടിക്കാഴ്ചയില്‍ തീരുമാനിച്ചു.

Advertising
Advertising

ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഉസ്ബക്കിസ് താന്‍ പ്രധാനമന്ത്രി ഷൗക്കത്ത് മിര്‍സിയോയെവുമായും കൂടിക്കാഴ്ച്ച നടത്തി. സാമ്പത്തിക സഹകരണ മേഖലകളില്‍ ഇന്ത്യ ഉസ്ബക്ക് ബന്ധം ദൃഢമാക്കുന്നതിനെ കുറിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഷാങ് ഹായി സഹകരണ പ്രസ്ഥാനത്തില്‍ ഇന്ത്യ അംഗത്വം സ്വീകരിക്കുകയും ചെയ്തു. ഉച്ചകോടിക്ക് ശേഷം ഇന്ത്യപാക് ചര്‍ച്ചയും നടക്കും.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News