സിറിയന്‍ വിമതര്‍ക്ക് നേരെ ഐഎസ് രാസായുധ പ്രയോഗം നടത്തിയെന്ന്

Update: 2018-05-21 19:01 GMT
Editor : Alwyn K Jose
സിറിയന്‍ വിമതര്‍ക്ക് നേരെ ഐഎസ് രാസായുധ പ്രയോഗം നടത്തിയെന്ന്

ഗുരുതരമായി പരിക്കേറ്റ 22 സിറിയര്‍ വിമതര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാസയുധ പ്രയോഗം നടന്നതായി വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

വടക്കന്‍ സിറിയിയലെ വിമതര്‍ക്ക് നേരെ ഇസ്‍ലാമിക് സ്റ്റേറ്റ് രാസായുധ പ്രയോഗം നടത്തിയതായി റിപ്പോര്‍ട്ടുകള്‍. ഗുരുതരമായി പരിക്കേറ്റ 22 സിറിയര്‍ വിമതര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാസയുധ പ്രയോഗം നടന്നതായി വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇസ്‍ലാമിക് സ്റ്റേറ്റ് പിടിച്ചെടുത്ത അല്‍ ബാബ് നഗരം തിരിച്ചു പിടിക്കാന്‍ ശ്രമിച്ച തുര്‍ക്കി വിമതരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സിറിയയിലെ ഹലീലിയെ പ്രദേശത്താണ് ഐഎസ് ആക്രമണം നടത്തിയത്. രാസായുധ പ്രയോഗത്തില്‍ 22 സിറിയന്‍ വിമതര്‍ക്ക് കണ്ണിനും തൊലിപ്പുറത്തും ഗുരുതരമായി പരിക്കേറ്റതായി സൈന്യത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയുന്നു. തുര്‍ക്കി അതിര്‍ത്തി പ്രദേശമായ കിലിസിലെ ആശുപത്രിയില്‍ ശാരീരിക അസ്വാസ്ഥ്യം തോന്നിയ ഇവരെ പ്രവേശിപ്പിക്കുകയായിരുന്നു. സൈന്യം നല്‍കുന്ന വിവരം അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അല്‍ ബാബ് പ്രവശ്യയില്‍ നാല് ഇസ്‍ലാമിക് കേന്ദ്രങ്ങള്‍ തുര്‍ക്കി വിമതര്‍ ആക്രമിച്ചിരുന്നു. പ്രത്യാക്രമണത്തില്‍ ഒരു സിറിയന്‍ വിമതന്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News