ബ്രിട്ടന്‍റെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിലുള്ള ഹിതപരിശോധന പുരോഗമിക്കുന്നു

Update: 2018-05-26 16:00 GMT
Editor : admin
ബ്രിട്ടന്‍റെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിലുള്ള ഹിതപരിശോധന പുരോഗമിക്കുന്നു

യൂറോപ്യന്‍ യൂണിയന്‍റെ കുടിയേറ്റ നയങ്ങളിലുള്ള ഭിന്നതയെ തുടര്‍ന്നാണ് ഹിത പരിശോധന. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍, പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബിന്‍, മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ എന്നിവര്‍ ബ്രെക്സിറ്റിനെ പ്രതികൂലിക്കുന്നവരാണ്.

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോയെന്ന് തീരുമാനിക്കുന്നതിനായുള്ള ഹിതപരിശോധന പുരോഗമിക്കുന്നു. നാലര കോടിയിലധികം പേരാണ് ഹിത പരിശോധനയില്‍ പങ്കെടുക്കുന്നത്. ഫലം നാളെ രാവിലെ അറിയാം.

Advertising
Advertising

ബ്രിട്ടണ്‍ സമയം രാവിലെ 7.00 മണി മുതല്‍ രാത്രി 10 മണി വരെയാണ് ഹിത പരിശോധന. 382 കേന്ദ്രങ്ങളിലായി നാലര കോടി പേരാണ് വോട്ട് ചെയ്യുന്നത്. രാത്രി 12,30 ഓടെ ആദ്യ ഫലസൂചനകള്‍ അറിയാനാകും. നാളെ രാവിലെ ചീഫ് കൌണ്ടിംഗ് ഓഫീസര്‍ ജെന്നി വാട്സണ്‍ മാന്‍ചെസ്റ്റര്‍ ടൌണ്‍ ഹാളില്‍ വെച്ച് ഹിതപരിശോധന ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും.

യൂറോപ്യന്‍ യൂണിയന്‍റെ കുടിയേറ്റ നയങ്ങളിലുള്ള ഭിന്നതയെ തുടര്‍ന്നാണ് ഹിത പരിശോധന. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍, പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബിന്‍, മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ എന്നിവര്‍ ബ്രെക്സിറ്റിനെ പ്രതികൂലിക്കുന്നവരാണ്.

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍‌ തന്നെ തുടരണമെന്നാണ് അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളുടെയും നിലപാട്. ലണ്ടന്‍ മുന്‍ മേയര്‍ ബോറിസ് ജോണ്‍സണും യു കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുമാണ് ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവര്‍. യൂറോപ്യന്‍ യൂണിയന്‍ നയങ്ങള്‍ ബ്രിട്ടന്‍റെ പരമാധികാരത്തെ ഹനിക്കുന്നതാണെന്നാണ് ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവരുടെ വാദം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News