രോഗിയായ മകളുടെ തൊട്ടിലിനടിയില്‍ ഉറങ്ങുന്ന പിതാവിന്റെ ചിത്രം വൈറലാകുന്നു

Update: 2018-05-26 08:53 GMT
Editor : admin
രോഗിയായ മകളുടെ തൊട്ടിലിനടിയില്‍ ഉറങ്ങുന്ന പിതാവിന്റെ ചിത്രം വൈറലാകുന്നു

പെന്‍സില്‍വാനിയക്കാരിയായ ആമി പാമറാണ് ചിത്രം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്

മാതാപിതാക്കള്‍ എത്രയോ കാര്യങ്ങള്‍ മക്കള്‍ക്ക് ചെയ്തു കൊടുക്കാറുണ്ട്. രോഗം വരുമ്പോള്‍ അവരുടെ സാന്നിധ്യം പകരുന്ന ആശ്വാസം നിഷേധിക്കാന്‍ ആര്‍ക്കും സാധിക്കില്ല. ചിലര്‍ ആ നല്ല ഓര്‍മ്മകള്‍ ക്യാമറയിലാക്കുന്നു. അങ്ങിനെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പെന്‍സില്‍വാനിയക്കാരിയായ ആമി പാമര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ചിത്രം ആരുടെയും ഹൃദയത്തെ ആര്‍ദ്രമാക്കും. ആശുപത്രിയില്‍ രോഗബാധിതയായി കിടക്കുന്ന തങ്ങളുടെ മകളുടെ തൊട്ടിലിനടിയില്‍ വെറും നിലത്ത് കിടന്നുറങ്ങുന്ന ഭര്‍ത്താവിന്റെ ചിത്രമാണ് ആമി ഷെയര്‍ ചെയ്തത്.

Advertising
Advertising

ഒരു തൊട്ടില്‍ മാത്രം ഉള്ള ഒരു ചെറിയ കുടുസ് മുറിയാണെന്ന് ചിത്രം കണ്ടാല്‍ തന്നെ മനസിലാകും. ജോലി കഴിഞ്ഞ് ക്ഷീണിച്ച്, വിശന്നാണ് തന്റെ മകള്‍ എജെയെ കാണാന്‍ ആന്‍ഡ്രൂ പാമര്‍ ആശുപത്രിയിലെത്തിയത്. അതും തുടര്‍ച്ചയായി രാത്രി ഫിഫ്റ്റുകളില്‍ ജോലി ചെയ്ത്. ഈ വര്‍ഷത്തെ നല്ല അച്ഛനുള്ള പുരസ്കാരം ആന്‍ഡ്രു പാമറിനായിരിക്കുമെന്ന് ആമി ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രത്തിന് ഇതിനോടകം 23,000 ലൈക്കുകളും 3,9900ത്തിലധികം ഷെയറുകളും ലഭിച്ചു കഴിഞ്ഞു.

Full View

Writer - admin

contributor

Editor - admin

contributor

Similar News