സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഈ നേപ്പാളി സുന്ദരിക്കു പിന്നാലെ

Update: 2018-05-27 04:04 GMT
സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഈ നേപ്പാളി സുന്ദരിക്കു പിന്നാലെ

നീലക്കണ്ണുള്ള പാകിസ്താന്‍ സുന്ദരന് ശേഷം, ഇതാ സോഷ്യല്‍ മീഡിയക്ക് ആഘോഷിക്കാനായി ഒരു നേപ്പാളി സുന്ദരി.

നീലക്കണ്ണുള്ള പാകിസ്താന്‍ സുന്ദരന് ശേഷം, ഇതാ സോഷ്യല്‍ മീഡിയക്ക് ആഘോഷിക്കാനായി ഒരു നേപ്പാളി സുന്ദരി.

ഇസ്‍ലാമാബാദിലെ വഴിയോര ചായക്കച്ചവടക്കാരനായ അര്‍ഷദ് ഖാന്‍ എന്ന നീലക്കണ്ണുള്ള സുന്ദരന്‍ സോഷ്യല്‍മീഡിയ വഴി താരമായതും തുടര്‍ന്ന് മോഡലിംഗ് രംഗത്തെത്തിപ്പെട്ടതും ഏതാനും ആഴ്ചകള്‍ക്കു മുമ്പായിരുന്നു. അര്‍ഷദിനെ നവമാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് ചായ്‍വാല എന്നായിരുന്നുവെങ്കില്‍ ഈ നേപ്പാളി സുന്ദരിയെ വിശേഷിപ്പിക്കുന്നത് തര്‍ക്കാരിവാലി എന്നാണ്. പച്ചക്കറി കച്ചവടക്കാരി എന്നാണ് തര്‍ക്കാരിവാലി എന്ന വാക്കിനര്‍ത്ഥം.

Advertising
Advertising

രൂപചന്ദ്ര മഹാജന്‍ എന്നയാളാണ് പെണ്‍കുട്ടിയുടെ ചിത്രം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. ഗൂര്‍ഖയ്ക്കും ചിത്വാനും ഇടയിലുള്ള തൂക്കുപാലത്തിന് സമീപം പച്ചക്കറി കച്ചവടം നടത്തുന്നതിനിടെയാണ് ഈ നേപ്പാളി സുന്ദരി രൂപചന്ദ്ര മഹാജന്‍റെ കാമറയില്‍ പതിഞ്ഞത്. രൂപചന്ദ്ര പോസ്റ്റ് ചെയ്ത് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍തന്നെ ട്വിറ്ററും ഫേസ്ബുക്കും മറ്റു നവമാധ്യമങ്ങളും ഈ നേപ്പാളി സുന്ദരിയെ ഏറ്റെടുക്കുകയായിരുന്നു. സുന്ദരിയുടെ പേരോ മറ്റുവിവരങ്ങളോ ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍ പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ തേടി നടക്കുകയാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍.

സൌന്ദര്യം മാത്രമല്ല, അവളുടെ അധ്വാനത്തെയും ആളുകള്‍ പ്രകീര്‍ത്തിക്കുന്നുണ്ട്. ചായ്‍വാലയും തര്‍ക്കാരിവാലിയും പരസ്പരം വിവാഹം കഴിക്കട്ടെയെന്ന ആഗ്രഹവും ചിലര്‍ പ്രകടിപ്പിക്കുന്നു.

Tags:    

Similar News