നാല് ചാക്ക് പണവുമായി കാര്‍ വാങ്ങാനെത്തിയ യുവതി ഷോറൂം ജിവനക്കാര്‍ക്ക് കൊടുത്ത എട്ടിന്റെ പണി

Update: 2018-05-27 01:26 GMT
Editor : Jaisy
നാല് ചാക്ക് പണവുമായി കാര്‍ വാങ്ങാനെത്തിയ യുവതി ഷോറൂം ജിവനക്കാര്‍ക്ക് കൊടുത്ത എട്ടിന്റെ പണി

ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലെ ഹോണ്ട കാര്‍ ഷോറൂമിലാണ് ഈ കൌതുകരമായ സംഭവം നടന്നത്

നമ്മുടെ നാട്ടിലെ ബസ് ജീവനക്കാര്‍ക്കും ഷോപ്പുടമകള്‍ക്കും ചില്ലറയോടാണ് പ്രിയമെങ്കിലും അങ്ങ് ചൈനയില്‍ അത്ര പഥ്യമല്ല. അല്ലെങ്കില്‍ തന്നെ ഒരു കാര്‍ വാങ്ങാന്‍ ചില്ലറത്തുട്ടുകളുമായി പോയാലോ... പണിയാകുമല്ലേ. കാര്‍ വാങ്ങാന്‍ ഹോണ്ട ഷോറുമിലെത്തിയ ചൈനീസ് യുവതിയും കൊടുത്തതും ചില്ലറകളായിരുന്നു. നാല് ചാക്ക് നിറയെ ഒരു രൂപ നോട്ടുകള്‍ മാത്രമുള്ള ഒന്നര ലക്ഷം രൂപയുടെ നോട്ടുകള്‍. ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലെ ഹോണ്ട കാര്‍ ഷോറൂമിലാണ് ഈ കൌതുകരമായ സംഭവം നടന്നത്.

Advertising
Advertising

ബിസിനസുകാരിയായ യുവതി ആദ്യമേ തന്നെ ഷോറൂമിലേക്ക് വിളിച്ച് കാര്യം തിരക്കിയിരുന്നു. ചെറിയ തുകകളായി പണമടയ്ക്കാന്‍ പറ്റുമോ എന്നായിരുന്നു യുവതിയുടെ ചോദ്യം, അടയ്ക്കാമെന്ന് ഷോറൂം അധികൃതര്‍ ഉറപ്പും നല്‍കി. പക്ഷേ അതൊരു എട്ടിന്റെ പണിയാകുമെന്ന് ആരും കരുതിയില്ല. അതും 1,30000 യുവാന്‍(12.5ലക്ഷം രൂപ) മൂല്യമുള്ള ഒരു യുവാന്റെ നോട്ടുകെട്ടുകള്‍. 20 ജീവനക്കാര്‍ ചേര്‍ന്ന് രണ്ടര മണിക്കൂര്‍ കൊണ്ടാണ് നാല് ചാക്കിലേയും പണം എണ്ണിത്തിട്ടപ്പെടുത്തിയത്. ഷോറൂം ജീവനക്കാര്‍ക്ക് പുറമേ കാര്‍ മെക്കാനിക്കുകളേയും കൂടെ കൂട്ടിയാണ് പണമെണ്ണിത്തീര്‍ത്തത്.

Full View

‘ചെറിയ തുകകളായി കാര്‍ പേയമെന്റ് നടത്താന്‍ സാധിക്കുമോ എന്ന് ചോദിച്ചാണ് അവര്‍ ഞങ്ങളെ വിളിച്ചത്. പറ്റുമെന്ന് താന്‍ ഉറപ്പും നല്‍കി. ഷോറൂമിലെത്തി അവര്‍ ജീവനക്കാരോട് തന്റെ കാര്‍ തുറന്ന് പണം എടുത്തു കൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കാര്‍ തുറന്ന ഞങ്ങള്‍ ശരിക്കും അതിശയിച്ചു പോയി . നാല് ചാക്ക് നിറയെ പണമായിരുന്നു അവര്‍ കൊണ്ടു വന്നത്. പിന്നെ മറ്റ് ജോലികളെല്ലാം മാറ്റിവച്ച് പണം എണ്ണിത്തിട്ടപ്പെടുത്തലായി എല്ലാവരുടേയും ജോലി..ഹോണ്ട ഷോറൂം മാനേജര്‍ പറഞ്ഞു. രണ്ട് ലക്ഷം യുവാന്റെ കാര്‍ വാങ്ങിയ അവര്‍ ബാക്കി പണം മൊബൈല്‍ ബാങ്കിംഗിലൂടെയാണ് അടച്ചത്.

2016ലും സമാനരീതിയിലുള്ള സംഭവം നടന്നിരുന്നു. ടെക്സാസിലുള്ള ഒരാള്‍ ട്രാഫിക് പിഴയായി രണ്ട് ബക്കറ്റ് നിറയെ പണമാണ് നല്‍കിയത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News