കഷ്ടപ്പെട്ട് പിടിച്ച മീനാ..പക്ഷേ കഴിക്കാന്‍ യോഗമില്ലാതായിപ്പോയി

Update: 2018-05-29 10:05 GMT
Editor : Jaisy
കഷ്ടപ്പെട്ട് പിടിച്ച മീനാ..പക്ഷേ കഴിക്കാന്‍ യോഗമില്ലാതായിപ്പോയി

ഏതായാലും മത്സ്യത്തിന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു

ആ മീന്‍പിടുത്തക്കാര്‍ക്ക് അതൊരു നല്ല ദിവസമായിരുന്നില്ല, അല്ലെങ്കില്‍ ഇങ്ങിനെ ഒരു അക്കിടി പറ്റുമോ...കഷ്ടപ്പെട്ടാണ് ഒരു വലിയ മീനിനെ പിടിച്ചത്. എന്തുചെയ്യാം കഴിക്കാനോ, വില്‍ക്കാനോ യോഗമുണ്ടായില്ല. ഞൊടിയിട കൊണ്ട് മീന്‍ വഴുതി പുഴയിലേക്ക് വീണു രക്ഷപ്പെട്ടു കളഞ്ഞു. ഏതായാലും മത്സ്യത്തിന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു.

ചെക്ക് റിപ്പബ്ലക്കിലെ ബ്രണോ എന്ന സ്ഥലത്താണ് ഈ രസകരമായ സംഭവം നടന്നത്. രണ്ട് പേര്‍ കൂടി വലിയ മത്സ്യത്തെ പിടിച്ചു. പുഴയുടെ തീരത്ത് വച്ച് മത്സ്യത്തെ ഒരു കവറിലേക്ക് ഇടാന്‍ ശ്രമിക്കുമ്പോഴേക്കും മീന്‍ രണ്ട് ചാട്ടം ചാടി പുഴയിലേക്ക് തന്നെ രക്ഷപ്പെടുകയും ചെയ്തു. കൂടെയുണ്ടായിരുന്ന കൂട്ടുകാരനും മീനിനെ തടയാന്‍ സാധിച്ചില്ല. ജൂണ്‍ 27ന് ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്ത വീഡിയോ ഇതുവരെ മൂന്നു ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News