ഫേസ്ബുക്ക് ട്രംപ് വിരുദ്ധമാണെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി സുക്കര്‍ബര്‍ഗ്

Update: 2018-05-29 11:44 GMT
Editor : admin
ഫേസ്ബുക്ക് ട്രംപ് വിരുദ്ധമാണെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി സുക്കര്‍ബര്‍ഗ്

ഫേസ്ബുക്കിന്‍റെ സ്വാധീനം സംബന്ധിച്ചുള്ള ആശങ്കകളെ ലഘൂകരിച്ച് കാണേണ്ടിയിരുന്നില്ലെന്നും സുക്കര്‍ബര്‍ഗ് സമ്മതിച്ചു. അത്തരം ചിന്തകളെ ഭ്രാന്തമെന്ന് വിളിക്കുന്നത് ഒഴിവാക്കേണ്ടതായിരുന്നു. അതില്‍ ഖേദം പ്രകടിപ്പിക്കുന്നു.

ഫേസ്ബുക്ക് ട്രംപ് വിരുദ്ധമാണെന്ന അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ തന്നെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ട്രംപിന്‍റെ വിമര്‍ശവും അദ്ദേഹത്തിനെതിരായ വാര്‍ത്തകളും ഒരുപോലെ വരുന്നു എന്നതു തന്നെ ഫേസ്ബുക്ക് എല്ലാതരം ആശയങ്ങളുടെയും വേദിയാണെന്നതിന്‍റെ തെളിവാണെന്ന് സുക്കര്‍ബര്‍ഗ് ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിന്‍റെ സ്വാധീനം സംബന്ധിച്ചുള്ള ആശങ്കകളെ ലഘൂകരിച്ച് കാണേണ്ടിയിരുന്നില്ലെന്നും സുക്കര്‍ബര്‍ഗ് സമ്മതിച്ചു.

Advertising
Advertising

ഫേസ്ബുക്ക് വഴിയുള്ള തെറ്റായ വിവരങ്ങള്‍ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിച്ചതായി മുന്‍ പ്രസിഡന്‍റ് ഒബാമ നേരത്തെ കുറ്റപ്പെടുത്തിയിരുന്നെങ്കിലും ഇത്തരം ചിന്തകള്‍ ഭ്രാന്തമാണെന്ന നിലപാടാണ് അന്ന് സുക്കര്‍ബര്‍ഗ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇത് തെറ്റായിരുന്നുവെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചു. അത്തരം ചിന്തകളെ ഭ്രാന്തമെന്ന് വിളിക്കുന്നത് ഒഴിവാക്കേണ്ടതായിരുന്നു. അതില്‍ ഖേദം പ്രകടിപ്പിക്കുന്നു. എഴുതിതള്ളാന്‍ കഴിയാത്ത വിധം വലിയൊരു വിഷയമാണത് - സുക്കര്‍ബര്‍ഗ് പറഞ്ഞു. വസ്തുത ഇതാണെങ്കിലും ആത്യന്തികമായി പ്രസിഡ‍ന്‍റ് തെരഞ്ഞെടുപ്പിനെ ഫേസ്ബുക്ക് ഗുണകരമായാണ് സ്വാധീനിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News