സിംബാബ്‍വെയിൽ സൈന്യം അധികാരം പിടിച്ചെടുത്തു

Update: 2018-05-30 11:59 GMT
Editor : Jaisy
സിംബാബ്‍വെയിൽ സൈന്യം അധികാരം പിടിച്ചെടുത്തു
Advertising

രാജ്യ തലസ്ഥാനമായ ഹരാരെ പൂര്‍ണ്ണമായും സൈനിക നിയന്ത്രണത്തിലായി

സിംബാബ്‍വെയിൽ സൈന്യം അധികാരം പിടിച്ചെടുത്തു. രാജ്യ തലസ്ഥാനമായ ഹരാരെ പൂര്‍ണ്ണമായും സൈനിക നിയന്ത്രണത്തിലായി. സിംബാബ് വെ പ്രസിഡന്റ് മുഗാബെയെ സൈന്യം വീട്ടു തടങ്കലിലാക്കിയിരിക്കുകയാണ്.

ദേശീയ ടി വി ചാനലായ സി ബി സി പിടിച്ചടക്കി കൊണ്ടാണ് സൈനിക മേധാവി ജനറൽ കോൺസ്​റ്റിനോ ചിവെങ്കയുടെ നേതൃത്വത്തില്‍ അട്ടിമറി തുടങ്ങിയത്. ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ എസ് ബി മോയോ സി ബി സി വഴി നടത്തിയ പ്രഖ്യാപനത്തോടെയാണ് അട്ടിമറി വിവരം പുറംലോകം അറിഞ്ഞത്. നിലവിലെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയും കുടുബവും സുരക്ഷിതരാണെന്ന് സൈന്യം അറിയിച്ചു. സൈനിക അട്ടിമറിയല്ലെന്നും പ്രസിഡന്റിനും രാജ്യത്തിനും എതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരായ നടപടി മാത്രമാണെന്നുമാണ് സൈന്യത്തിന്റെ അവകാശവാദം. അവധിയിലുള്ള സൈനികരോട് അടിയന്തിരമായി തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ മുഗാബെയുമായി ഫോണില്‍ സംസാരിച്ചു.

മുഗാബെയുടെ ഭാര്യ ഗ്രേസ് നമീബിയയിലേക്ക് കടന്നതായാണ് സൂചന. സാമ്പത്തിക ഇടപാടുകളുടെ പേരില്‍ ആരോപണ വിധേയയായ ഗ്രേസിനെതിരായ നീക്കങ്ങളും സൈനിക അട്ടിമറിക്ക് കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്. 1980ല്‍ തുടങ്ങിയ മുഗാബെ ഭരണം, വൈസ്​ പ്രസിഡന്റ്​ എമേഴ്​സൺ മുൻഗാഗ്വയെ പുറത്താക്കിയതോടെയാണ് പ്രതിസന്ധിയിലായത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News