വീട്ടുജോലിക്കാരികള്‍ക്ക് എന്ത് വിശപ്പ്; കുടുംബാംഗങ്ങള്‍ ഭക്ഷണം കഴിക്കുന്നത് നോക്കി ഇരിക്കേണ്ടി വന്ന പെണ്‍കുട്ടി

Update: 2018-05-31 05:57 GMT
വീട്ടുജോലിക്കാരികള്‍ക്ക് എന്ത് വിശപ്പ്; കുടുംബാംഗങ്ങള്‍ ഭക്ഷണം കഴിക്കുന്നത് നോക്കി ഇരിക്കേണ്ടി വന്ന പെണ്‍കുട്ടി

വിശന്നു തളര്‍ന്ന കണ്ണുകളോടെ അത് നോക്കി ഇരിക്കുന്ന പെണ്‍കുട്ടിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

Pembantumu bagian dari hidupmu. cerminan kemanusiaanmu. Bayangkan anda ada di posisinya, hp tidak pegang, diajak makan...

Michael Fanny 貼上了 2016年9月23日
Advertising
Advertising

വീട്ടുജോലിക്കാരെ നമുക്കൊപ്പമിരുത്തി ഭക്ഷണം കഴിക്കാന്‍ കാലമെത്ര പുരോഗമിച്ചിട്ടും മനസ്സുവരാത്തവര്‍ നമുക്കു ചുറ്റുമുണ്ട്. ഇന്നും അവര്‍ക്ക് വീടിന്റെ പിന്നാമ്പുറങ്ങളില്‍ ഭക്ഷണം കൊടുക്കുന്നവരുണ്ട്...

പക്ഷേ യാത്ര പോകുമ്പോള്‍ കൂട്ടത്തിലെ ചെറിയ കുട്ടിയെ എടുത്തുനടക്കാനായി വീട്ടുജോലിക്കാരിയായ പെണ്‍കുട്ടിയെ കൂടെക്കൂട്ടുകയും കുടുംബാംഗങ്ങളെല്ലാം ഒരുമിച്ച് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ അവളെ പരിഗണിക്കാതിരിക്കുകയും ചെയ്യുന്നത് മനുഷ്യത്വരഹിതമല്ലെങ്കില്‍ പിന്നെ എന്താണ്.. അത്തരമൊരു ഫോട്ടോ ഇപ്പോള്‍ ഫെയ്സബുക്കില്‍ വൈറലാകുകയാണ്.

ഇന്ത്യോനേഷ്യയിലെ ഒരു ഹോട്ടലില്‍ നിന്നാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ഇന്തോനേഷ്യയിലെ ഒരു ധനിക കുടുബം തലസ്ഥാനത്തെ ഒരു ഹോട്ടലില്‍ അവരുടെ വീട്ടുജോലിക്കാരിയായ പെണ്‍കുട്ടിയെയും കൊണ്ടാണ് വന്നത്. എന്നാല്‍ തങ്ങളിരുന്ന മേശയില്‍ നിന്നും മാറ്റിയാണ് അവര്‍ അവളെ ഇരുത്തിയത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയും സുഭിക്ഷമായ ആഹാരം അവര്‍ കഴിച്ചു തുടങ്ങുകയും ചെയ്തു. വിശന്നു തളര്‍ന്ന കണ്ണുകളോടെ അത് നോക്കി ഇരിക്കുന്ന പെണ്‍കുട്ടിയുടെ ഫോട്ടോ ഹോട്ടലില്‍ മറ്റൊരിടത്തിരുന്ന മൈക്കള്‍ ഫാന്നി എന്നയാള്‍ പകര്‍ത്തുകയായിരുന്നു.

മൈക്കിള്‍ ഫാന്നി തന്റെ ഫെയ്സ്ബുക്ക് പേജില്‍ ഇട്ട ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നിങ്ങളെ അവരുടെ സ്ഥാനത്തൊന്ന് സങ്കല്‍പ്പിച്ചു നോക്കൂ എന്നും നമ്മുടെ ജോലിക്കാരെയും ഡ്രൈവര്‍മാരെയും തോട്ടക്കാരനെയും സ്നേഹിക്കാനും ബഹുമാനിക്കാനും നമുക്ക് കഴിയണമെന്നും ഫോട്ടോയ്ക്കൊപ്പം മൈക്കിള്‍ കുറിച്ചിരിക്കുന്നു.

Tags:    

Similar News