ട്രംപ് വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന് ഒബാമ

Update: 2018-06-01 04:03 GMT
Editor : Alwyn K Jose
ട്രംപ് വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന് ഒബാമ

ജന്‍മദേശം ഉയര്‍ത്തി ട്രംപ് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണെന്ന് ഒബാമ കുറ്റപ്പെടുത്തി.

ഡൊണാള്‍ഡ് ട്രംപിന്റെ ബെര്‍തെര്‍ ക്യാമ്പെയ്‍നെ രൂക്ഷമായി വിമര്‍ശിച്ച് ബരാക് ഒബാമ. ജന്‍മദേശം ഉയര്‍ത്തി ട്രംപ് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണെന്ന് ഒബാമ കുറ്റപ്പെടുത്തി. ട്രംപിനെതിരെ തങ്ങളുടെ ഒരോ വോട്ടും ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ ഉറപ്പ് വരുത്തണമെന്നും ഒബാമ ആവശ്യപ്പെട്ടു.

വാഷിങ്ടണ്‍ ഡിസിയില്‍ കോണ്‍ഗ്രഷനല്‍ ബ്ലാക് കോക്കസ് ഫൌണ്ടേഷന്‍ നടത്തിയ പരിപാടിക്കിടെയാണ് പ്രസിഡന്റ് ബരാക് ഒബാമയുടെ വിമര്‍ശം. രണ്ട് തവണ അമേരിക്കന്‍ പ്രസിഡന്റായ താന്‍ ട്രംപിന്റെ വിമര്‍ശം കാര്യമാക്കുന്നില്ലെന്ന് ഒബാമ പറഞ്ഞു. ലോകത്ത് മറ്റ് നിരവധി പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോഴും തന്റെ ജനന സര്‍ട്ടിഫിക്കറ്റിനെ ചുറ്റിപ്പറ്റിയാണ് ചിലര്‍ നടക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. എല്ലാ വിഭാഗത്തില്‍ പെട്ട ആളുകളും വൈറ്റ്ഹൌസിലെത്തണമെന്നാണ് നമ്മുടെ ആഗ്രഹമെന്നും മാതൃകയാവാണ് എന്നും താന്‍ ശ്രമിച്ചിട്ടുള്ളതെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. വരും തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണിന്റെ ജയത്തിന് വേണ്ടി മുഴുവന്‍ ആഫ്രോ അമേരിക്കന്‍ വംശജരും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഒബാമ ആവശ്യപ്പെട്ടു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News