ഒബാമ ക്യൂബയില്‍

Update: 2018-06-01 02:25 GMT
Editor : admin
ഒബാമ ക്യൂബയില്‍
Advertising

ത്രിദിന സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ക്യൂബയിലെത്തി. 88 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ക്യൂബ സന്ദര്‍ശിക്കുന്നത്. ക്യൂബന്‍ പ്രസിഡന്റ് റൌള്‍ കാസ്ട്രോയുമായി ഒബാമ ഇന്ന് കൂടിക്കാഴ്ച നടത്തും. സാമ്പത്തിക, വാണിജ്യ, വ്യവസായ മേഖലകളിലെ സഹകരണം ഇരുവരുടെയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.

ക്യൂബയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഒബാമയുടെ സന്ദര്‍ശനം. ഹവാനയിലെ ജോസ് മാര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഭാര്യ മിഷേലിനും മക്കളായ സാഷക്കും മാലിയക്കുമൊപ്പമെത്തിയ ഒബാമയെ ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗ്രസ് ഉള്‍പ്പെടെയുള്ള ക്യൂബന്‍ പ്രതിനിധി സംഘമാണ് സ്വീകരിച്ചത്. ക്യൂബന്‍ സന്ദര്‍ശനം ഫലപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഒബാമ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ഫിദല്‍ കാസ്ട്രോയുമായി ഒബാമ കൂടിക്കാഴ്ച നടത്തില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ക്യൂബന്‍ വ്യവസായ പ്രമുഖരുമായും ഒബാമ ചര്‍ച്ച നടത്തും. അതിനിടെ രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഹവാനയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ക്യൂബന്‍ ജനതയെയും ഒബാമ അഭിസംബോധന ചെയ്യും. അതേ സമയം ഒബാമയെ സ്വീകരിക്കാന്‍ എത്താതിരുന്നതിനെ റൌള്‍ കാസ്ട്രോ വിമര്‍ശിച്ചും ഒബാമയെ പരോക്ഷമായി പരിഹസിച്ചും ഡൊനാള്‍ഡ് ട്രംപും രംഗത്തെത്തി. ഒബാമയെ ബഹുമാനമില്ലാത്തതിനാലാണ് റൌള്‍ കാസ്ട്രോ എത്താതിരുന്നതെന്നായിരുന്നു ട്രംപിന്റെ പരിഹാസം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News