ട്രംപിന് വീണ്ടും തിരിച്ചടി, അഭയാര്‍ഥി വിലക്ക് പുനഃസ്ഥാപിക്കണമെന്ന ഹരജി തള്ളി

Update: 2018-06-02 06:39 GMT
Editor : admin
ട്രംപിന് വീണ്ടും തിരിച്ചടി, അഭയാര്‍ഥി വിലക്ക് പുനഃസ്ഥാപിക്കണമെന്ന ഹരജി തള്ളി
Advertising

രാജ്യസുരക്ഷ അപകടത്തിലാണെന്നും കോടതിയില്‍ കാണാമെന്നുമാണ് അപ്പീല്‍ കോടതി വിധിയോട് ട്രംപ് പ്രതികരിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം

അഭായര്‍ഥി വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിലക്ക് നീക്കം ചെയ്യണമെന്ന ട്രംപ് ഭരണകൂടത്തിന്‍റെ ആവശ്യം അപ്പീല്‍ കോടതി തള്ളി. അഭയാര്‍ഥി വിലക്ക് ഏര്‍പ്പെടുത്തിയ പ്രസിഡന്‍റിന്‍റെ നടപടി റദ്ദാക്കിയ കോടതി വിധി തുടരുമെന്ന മൂന്നംഗ അപ്പീല്‍ കോടതി ഐക്യകണ്ഠേന വിധിച്ചു. രാജ്യസുരക്ഷ കണക്കിലെടുത്ത് അഭയാര്‍ഥി നിരോധനം പുനഃസ്ഥാപിക്കണമെന്നായിരുന്നു ഭരണകൂടത്തിന്‍റെ ആവശ്യം, ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരായ ഒരു നിര്‍ദേശവും പിന്തുണയ്ക്കാനാകില്ലെന്ന് ജഡ്ജിമാര്‍ വിധി ന്യായത്തില്‍ വ്യക്തമാക്കി.

രാജ്യസുരക്ഷ അപകടത്തിലാണെന്നും കോടതിയില്‍ കാണാമെന്നുമാണ് അപ്പീല്‍ കോടതി വിധിയോട് ട്രംപ് പ്രതികരിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News