സംഘര്‍ഷം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ പട്ടിണിനിരക്ക് കൂടുന്നതായി യുഎന്‍

Update: 2018-06-02 11:17 GMT
Editor : Jaisy
സംഘര്‍ഷം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ പട്ടിണിനിരക്ക് കൂടുന്നതായി യുഎന്‍

മേഖലയില്‍ നാലിലൊരാള്‍ക്കുള്ള ഭക്ഷണം പോലും ലഭ്യമാകുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്

ലോകത്ത് സംഘര്‍ഷം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ പട്ടിണിനിരക്ക് കൂടുന്നതായി യു എന്‍ ഏജന്‍സി റിപ്പോര്‍ട്ട്. മേഖലയില്‍ നാലിലൊരാള്‍ക്കുള്ള ഭക്ഷണം പോലും ലഭ്യമാകുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 21 ആം നൂറ്റാണ്ടില്‍ 2016 മുതലാണ് ലോകത്ത് പട്ടിണി നിരക്കില്‍ വര്‍ധന രേഖപ്പെടുത്തിത്തുടങ്ങിയത്.2016 ലെ കണക്കനുസരിച്ച് പട്ടിണിയുടെ ദുരിതം പേറുന്നവര്‍ 815 മില്യണ്‍ ആണ്. ഇതില്‍ 489 കോടിയും സംഘര്‍ഷം നിലനില്‍ക്കുന്ന രാജ്യങ്ങളിലാണ്

Advertising
Advertising

ആഭ്യന്തര സംഘര്‍ഷം തുടരുന്ന യമനില്‍ ആകെ ജനസംഖ്യയുടെ 60 ശതമാനം പേ രും പട്ടിണിയിലാണ്. സൌത്ത് സുഡാനില്‍ 45 മില്യണ്‍ ആളുകള്‍ക്ക് വിഷപ്പടക്കാന്‍ മാര്‍ഗങ്ങളില്ല. സംഘര്‍ഷം തുടരുന്ന സിറിയ,ലെബനാന്‍, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്,ഉക്രെയ്ന്‍ അഫ്ഗാനിസ്ഥാന്‍,സൊമാലിയ എന്നീ രാജ്യങ്ങളിലും കടുത്ത ഭക്ഷ്യക്ഷാമമാണ് അനുഭവപ്പെടുന്നത്. കോംഗോയില്‍ 7.7 മില്യണ്‍ ആളുകള്‍ പട്ടിണിയുടെ കെടുതിയിലാണ്. ഇവിടെ പട്ടിണി നിരക്ക് കഴിഞ്ഞ 6 മാസത്തിനിടെ 20 ശതമാനം വര്‍ധിച്ചു. അഫ്ഗാനിസ്ഥാനിലെ പട്ടിണി പാവങ്ങളുടെ എണ്ണം 6 മാസം മുമ്പ് 4.3 മില്യണ്‍ ആയിരുന്നെങ്കില്‍ ഇപ്പോഴത്7.6 മില്യണ്‍ ആണ്. വര്‍ധന 80 ശതമാനത്തോളം.കടുത്ത പട്ടിണിയില്‍ നിന്ന് കരകയറുന്നത് സൊമാലിയ മാത്രമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News