മെറില്‍ സ്ട്രീപ്പിന് മറുപടിയുമായി ട്രംപ്

Update: 2018-06-03 11:12 GMT
Editor : Ubaid
മെറില്‍ സ്ട്രീപ്പിന് മറുപടിയുമായി ട്രംപ്

ഗോള്‍ഡന്‍ ഗ്ലോബിന്റെ ലൈഫ് അച്ചീവ്‌മെന്റ് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് നടത്തിയ പ്രസംഗത്തിലായിരുന്നു മെറില്‍ സ്ട്രീപിന്‍റെ ട്രംപ് വിമര്‍ശം

മെറില്‍ സ്ട്രീപിന്‍റെ വിമര്‍ശത്തിന് മറുപടിയുമായി അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ട്രംപ് രംഗത്തെത്തി. ഹോളീവുഡില്‍ അമിത പ്രധാന്യം ലഭിച്ച നടി മാത്രമാണ് മെറില്‍ സ്ട്രീപെന്നും ഹിലരിയുടെ സഹായി ആയ സ്ട്രീപ് ഹിലരി പരാജയപ്പെട്ടതിന്‍റെ വിഷമം തന്‍റെ മേല്‍ തീര്‍ക്കുകയാണെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. വൈകല്യമുള്ള ലേഖകനെ പരിഹസിച്ചിട്ടില്ലെന്നും തന്നെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചതിനുള്ള മറുപടി മാത്രമായിരുന്നു അതെന്നും ട്രംപ് വിശദീകരിച്ചു.

Advertising
Advertising

ഗോള്‍ഡന്‍ ഗ്ലോബിന്റെ ലൈഫ് അച്ചീവ്‌മെന്റ് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് നടത്തിയ പ്രസംഗത്തിലായിരുന്നു മെറില്‍ സ്ട്രീപിന്‍റെ ട്രംപ് വിമര്‍ശം. ഇത്രവലിയ പദവി വഹിക്കുന്ന ഒരാള്‍ അംഗവൈകല്യമുള്ള റിപ്പോര്‍ട്ടറെ അനുകരിക്കുന്നത് കണ്ട് ഹൃദയം തകര്‍ന്നുപോയെന്ന് മെറില്‍ സ്ട്രീപ്പ് പറഞ്ഞു. പ്രസംഗത്തില്‍ ഉടനീളം സ്ട്രീപ് ട്രംപിനെയും ട്രംപിന്‍റെ നയങ്ങളെയും വിമര്‍ശിക്കാനാണ് സമയം കണ്ടെത്തിയത്. കുടിയേറ്റക്കാരോടുള്ള ട്രംപിന്‍റെ സമീപനത്തോടും കടുത്തഭാഷയിലാണ് സ്ട്രീപ് പ്രതികരിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുടെ ഒരു കൂട്ടം മാത്രമാണ് ഹോളീവുഡ്, ഇവരെയെല്ലാം ചവിട്ടി പുറത്താക്കിയാല്‍ ഫുട്‌ബോളും കുറച്ച് ആയോധന മുറകളും മാത്രമാവും ശേഷിക്കുക. ഇവയൊന്നും കലകളല്ലെന്നും സ്ട്രീപ് തുറന്നടിച്ചു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News