ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച യുഎസ് നീക്കത്തിനെതിരായ പ്രതിഷേധം തുടരുന്നു
ലോകവ്യാപകമായി പതിനായിരക്കണക്കിന് പേരാണ് കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ അണിനിരന്നത്
ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച യുഎസ് നീക്കത്തിനെതിരായ പ്രതിഷേധം തുടരുന്നു. ലോകവ്യാപകമായി പതിനായിരക്കണക്കിന് പേരാണ് കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ അണിനിരന്നത്. ബംഗ്ലാദേശ്, ഇന്തോനേഷ്യ, മലേഷ്യ , തുര്‍ക്കി തുടങ്ങിയ മുസ്‌ലിം രാഷ്ട്രങ്ങളില്‍ മാത്രമല്ല ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാഷ്ട്രങ്ങളിലും ഒട്ടുമിക്ക അറബ്, ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലും ആയിരങ്ങള്‍ അണിനിരന്ന പ്രകടനങ്ങളാണ് നടന്നത്. യുഎസ് തീരുമാനത്തിനെതിരെ പ്രകടനങ്ങളിലുടനീളം രൂക്ഷമായ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. പലയിടത്തും പ്രക്ഷോഭകര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കോലം കത്തിച്ചു.
ജര്‍മനിയിലും ഫ്രാന്‍സിലും നടന്ന പ്രകടനങ്ങളില്‍ ഖുദ്സിന്റെ ചിത്രവും ഫലസ്തീന്‍ പതാകകളുമായാണ് പ്രതിഷേധക്കാരെത്തിയത്. ജര്‍മന്‍ തലസ്ഥാനമായ തലസ്ഥാനമായ ബെര്‍ലിനില്‍ അമേരിക്കന്‍ എംബസിക്ക് പുറത്തായിരുന്നു പ്രതിഷേധം. ആയിരങ്ങള്‍ പ്രക്ഷോഭത്തിന്റെ ഭാഗമായി.
വെള്ളിയാഴ്ച ജുമുഅ നമസ്കാകരത്തിനു ശേഷം വിശ്വാസികളുടെ നേതൃത്വത്തിലായിരുന്നു പാക്കിസ്താന്‍, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയിടങ്ങളില്‍ പ്കടനം. . ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നടന്ന റാലിയില്‍ 3000 ലധികം പേര്‍ പങ്കെടുത്തു. ബാനറുകളും പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി തെരുവിലിറങ്ങിയ ജനങ്ങള്‍ അമേരിക്കക്കെതിരെ രൂക്ഷമായ വിമര്‍ശങ്ങളാണുന്നയിച്ചത്. അമേരിക്ക തീ കൊണ്ട് കളിക്കുകയാണെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു. തുര്‍ക്കിയില്‍ അങ്കാറയിലെ അമേരിക്കന്‍ എംബസിക്ക് മുന്നില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ രാത്രിയിലായിരുന്നു പ്രകടനങ്ങള്‍. അതിനിടെ അമേരിക്കക്കെതിരായ നിലപാട് കടുപ്പിച്ച് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും രംഗത്തെത്തി. ഈജിപ്ത്, യെമന്‍, ജോര്‍ദാന്‍, ഇറാന്‍, ഇറാഖ്, ലബനാന്‍ തുടങ്ങി അറബ് ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലെല്ലാം പതിനായിരങ്ങള്‍ പതിനായിരങ്ങള്‍ അണിനിരന്ന പ്രകടനങ്ങല്‍ നടന്നു