ഒഴുക്കില്‍പ്പെട്ട പരിശീലകനെ രക്ഷപ്പെടുത്തുന്ന കുട്ടിയാനയുടെ വീഡിയോ വൈറല്‍ !

Update: 2018-06-05 09:46 GMT
Editor : Alwyn K Jose
ഒഴുക്കില്‍പ്പെട്ട പരിശീലകനെ രക്ഷപ്പെടുത്തുന്ന കുട്ടിയാനയുടെ വീഡിയോ വൈറല്‍ !

പരിശീലിപ്പിച്ച ആന രക്ഷിക്കാനെത്തുമോ എന്ന് പരീക്ഷണം നടത്തുകയായിരുന്നു പരിശീലകന്‍. എല്ലാവരേയും അത്ഭുതപ്പെടുത്തി കുട്ടിയാന സഹായത്തിനെത്തി.

വെള്ളത്തില്‍ വീണ പരിശീലകനെ ആന രക്ഷപ്പെടുത്തി. തായ്‌ലാന്റിലാണ് സംഭവം. പരിശീലിപ്പിച്ച ആന രക്ഷിക്കാനെത്തുമോ എന്ന് പരീക്ഷണം നടത്തുകയായിരുന്നു പരിശീലകന്‍. എല്ലാവരേയും അത്ഭുതപ്പെടുത്തി കുട്ടിയാന സഹായത്തിനെത്തി. ആനകളെ പരിശീലിപ്പിക്കുന്ന ഡാറിക് തോംസണ്‍ എന്ന 42 കാരനാണ് പരീക്ഷണം നടത്തിയത്. തായ്‌ലന്‍ഡിലെ ചിയാംഗ് മാഗിയിലെ എലിഫന്റ് നാച്വറല്‍ പാര്‍ക്കിലാണ് സംഭവം. പുഴയില്‍ നീന്തുകയായിരുന്ന ഡാറിക് താന്‍ ഒഴുക്കില്‍ പെട്ടതായി അഭിനനയിച്ച് നിലവിളിച്ചു. ഇതോടെ കുട്ടിയാന നീന്തിയെത്തി. പിന്നെ കാലിനോട് ചേര്‍ത്തു നിര്‍ത്തി. ലിഹ എന്നാണ് ആനയുടെ പേര്. ടൂറിസ്റ്റ് വ്യവസായത്തിന് മുന്നോടിയായിട്ട് ആനകളെ സജ്ജമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശീലനം.

Full View
Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News