വെസ്റ്റ് ബാങ്കില്‍ വീണ്ടും ഇസ്രായേല്‍ അരും കൊല; 21കാരനെ വെടിവെച്ചു കൊന്നു

Update: 2018-06-17 07:22 GMT
Editor : Muhsina
വെസ്റ്റ് ബാങ്കില്‍ വീണ്ടും ഇസ്രായേല്‍ അരും കൊല; 21കാരനെ വെടിവെച്ചു കൊന്നു

തമീമീയുടെ കഴുത്തില്‍ നിന്ന് മൂന്ന് ബുള്ളറ്റുകളാണ് കണ്ടെടുത്തത്. 45 മീറ്റര്‍ മാത്രം ദൂരത്ത് നിന്നാണ് സൈനികന്‍ തമീമിയെ വെടി വെച്ചതെന്നും ന്യൂസ് ഏജന്‍സികള്‍..

വെസ്റ്റ് ബാങ്കില്‍ വീണ്ടും ഇസ്രായേല്‍ അരും കൊല നബി സല എന്ന ഗ്രാമത്തില്‍ പരിശോധനക്കിടെ യുവാവിനെ ഇസ്രായേല്‍ സൈനികന്‍ വെടിവെച്ചു കൊന്നു.‌ ഇസ്രായേല്‍ സൈന്യത്തെ കല്ലെറിഞ്ഞെന്ന് ആരോപിച്ചയായിരുന്നു ഇസ്രായേലിന്‍റെ ക്രൂരത. ഇസാദിന്‍ തമീമി എന്ന പലസ്തീന്‍ യുവാവാണ് ഇസ്രായേല്‍ സൈനികരുടെ വെടിയുണ്ടക്ക് ഇരയായത്. ഇസ്രായേല്‍ സൈന്യത്തെ കല്ലെറിഞ്ഞെന്ന് ആരോപിച്ച് തമീമിയേയും ഒരു പറ്റം ചെറുപ്പക്കാരേയും ഇസ്രായേല്‍ സൈന്യം ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് പലസ്തീന്‍ ആരോപിക്കുന്നു.

Advertising
Advertising

നബി സല ഗ്രാമത്തില്‍ കടന്ന് കയറിയായിരുന്നു ഇസ്രായേല്‍ സൈന്യത്തിന്‍റെ നടപടി. 21 വയസ് മാത്രമുള്ള തമീമീയുടെ കഴുത്തില്‍ നിന്ന് മൂന്ന് ബുള്ളറ്റുകളാണ് കണ്ടെടുത്തത്. 45 മീറ്റര്‍ മാത്രം ദൂരത്ത് നിന്നാണ് സൈനികന്‍ തമീമിയെ വെടി വെച്ചതെന്നും ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വിശുദ്ധ മാസത്തിലെ അരുംകൊലകള്‍ക്കെതിരെ കടുത്ത പ്രതിഷേധം ഇസ്രായേലിനെതിരെ ഉയര്‍ന്ന് വരുന്നതിനിടയിലാണ് തമീമിയുടെ കൊലപാതകം.

ഇസ്രായേല്‍ സൈന്യം വെസ്റ്റ് ബാങ്കിലെത്തി റമദാന്‍ മാസത്തില്‍ കൊടിയ അക്രമങ്ങളാണ് നടത്തുന്നത് എന്ന് ഗസയിലെ പലസ്തീന്‍ പോരാളികള്‍ ആരോപിക്കുന്നു . മാര്‍ച്ച് 30 തുടങ്ങി ഇസ്രായേല്‍ തുടര്‍ന്ന് വരുന്ന അക്രമങ്ങളില്‍ മാത്രം 119 പലസ്തീന്‍ പൌരന്‍മാരാണ് കൊല്ലപ്പെട്ടത്. അക്രമത്തില്‍ പരിക്കേറ്റവരെ ശുശ്രൂഷിക്കുകയായിരുന്ന റസല്‍ അല്‍ നജാര്‍ എന്ന നഴ്സിനെ കഴിഞ്ഞ ദിവസമാണ് ഇസ്രായേല്‍ വെടിവെച്ചു കൊന്നത്. കൊലപാതകങ്ങള്‍ക്കെതിരെ വന്‍ ജനരോഷമാണ് ഗസയില്‍ ഇതിനകം തന്നെ ഉയര്‍ന്ന് വന്നിരിക്കുന്നത്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News