ആക്രമണം കനത്തു; ഹുദൈദയില്‍ നിന്നും പലായനം ഇരട്ടിയായി

ഇന്നലെ മുതല്‍ ആയിരങ്ങളാണ് സമീപ നഗരമായ സന്‍ആയിലേക്ക് നീങ്ങുന്നത്

Update: 2018-06-27 02:07 GMT

ആക്രമണം കനത്തതോടെ യമനില്‍ ഹുദൈദയില്‍ നിന്നും പലായനം ഇരട്ടിയായി. ഇന്നലെ മുതല്‍ ആയിരങ്ങളാണ് സമീപ നഗരമായ സന്‍ആയിലേക്ക് നീങ്ങുന്നത്. സ്കൂളിലൊരുക്കിയ താല്‍ക്കാലി സംവിധാനങ്ങള്‍ വഴിയാണ് ഇവര്‍ക്ക് സഹായം നല്‍കുന്നത്.

ഹുദൈദ മോചിപ്പിക്കാന്‍ യമന്‍ സൈന്യവും സഖ്യസേനയുമെത്തിയതോടെ തുടങ്ങിയതാണ് പലായനം. ഇന്നലെ ആക്രമണം കനത്തതോടെ പലായനം ഇരട്ടിച്ചു. പലായനം ചെയ്ത് വരുന്നവര്‍ക്ക് വേണ്ട സഹയമൊരുക്കുന്നുണ്ട് അന്താരാഷ്ട്ര ഏജന്‍സികള്‍. എന്നാലിത് മതിയാകാത്ത സാഹര്യമാണിപ്പോള്‍.വിവിധ അസുഖങ്ങളും കുട്ടുകളുടെ പോഷകാഹാരക്കുറവും പ്രയാസമായി തുടരുന്നു. കൊടും ചൂടും ഭക്ഷണക്കുറവും പ്രശ്നം വഷളാക്കുകയാണിവിടെ.

Tags:    

Similar News