പെറുവില്‍ ജൂഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തില്‍
നീതിന്യായ വകുപ്പ് പ്രസിഡന്റും സുപ്രീം കോടതി തലവനുമായ ഡുബെര്‍ലി റോഡ്രിഗസ് രാജിവെച്ചു
പെറുവില്‍ ജൂഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തില്‍. നീതിന്യായ വകുപ്പ് പ്രസിഡന്റും സുപ്രീം കോടതി തലവനുമായ ഡുബെര്‍ലി റോഡ്രിഗസ് രാജിവെച്ചു. ജഡ്ജിമാര്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ രാജ്യത്തിന്റെ ജുഡീഷ്യല്‍ സംവിധാനത്തെ ഉലച്ചുകൊണ്ടിരിക്കുകയാണ്.
രണ്ടാഴ്ച മുന്‍പാണ് പ്രദേശിക വെബ് ചാനല്‍ ജഡ്ജിമാര്‍ കുറ്റവാളികളുമായി സംസാരിക്കുന്ന ഫോണ്‍സംഭാഷണം പുറത്തുവിട്ടത്. ഇതോടോ പെറുവിന്റെ ജുഡീഷ്യല്‍ സംവിധാനം അഴിമതി ആരോപണങ്ങളാല്‍ മൂടപ്പെട്ടു. കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ കോഴ ആവശ്യപ്പെടുന്നതുള്‍പ്പെടെയുള്ള സംഭാഷണങ്ങള്‍ ചാനലുകളുള്‍പ്പെടെ പുറത്തുവിട്ടു. രണ്ടാഴാചയായി തുടരുന്ന അനിശ്ചിതത്വത്തിനിടയില്‍ ഇന്നലെ കുറ്റരോപിതരായ ജഡ്ജിമാര്‍ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് രംഗത്തെത്തി. മജിസ്ട്രേറ്റ് കൌണ്‍സില്‍ പ്രസിഡന്റ് ഒര്‍ലാന്റോ വെലസ്ക്വസിന്റെ നേത്യത്വത്തല്‍ 7അംഗ കൌണ്‍സിലിലെ 4 പേര്‍ രാജിവെച്ചു.
അതേ സമയം ജുഡിഷ്യറിക്കെതിരെയുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ നീതിന്യായ വകുപ്പ് പ്രസിഡന്റും സുപ്രീംകോടതി തലവനുമായ ഡുബെര്‍ലി റോഡ്രിഗസ് രാജിവെച്ചു. കൂടുതല്‍ ജഡ്ജിമാര്‍ നിലവിലെ ജുഡീഷ്യല്‍ സംവിധാനത്തെ വിമര്‍ശിച്ച് രംഗത്തു വരാന്‍ സാധ്യതയുണ്ട്. കൂടുതല്‍ രാജികളും ഉണ്ടാകും. രാജ്യത്താകമാനം ജുഡീഷ്യറിക്കും സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ പ്രതിഷേധം ശക്തമാകുകയാണ്.