ഓസിലിനെ നെഞ്ചിലേറ്റി തുര്‍ക്കി ജനത; തീരുമാനം ധീരമെന്ന് കായികമന്ത്രി

തുര്‍ക്കി വംശജനായതിന്‍റെ പേരില്‍ ജര്‍മ്മന്‍ ഫുട്ബോള്‍ ടീമില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നുമെല്ലാം വംശീയ അധിക്ഷേപം സഹിക്കുന്നതിലപ്പുറമായെന്നും വിരമിക്കുന്നുവെന്നും ഓസില്‍ പ്രഖ്യാപിച്ചത്. 

Update: 2018-07-24 04:24 GMT
Advertising

ജര്‍മന്‍ ഫുട്ബോള്‍ താരം മെസ്യൂട്ട് ഓസിലിന്‍റെ രാജിയെ പിന്തുണച്ച് തുര്‍ക്കി ജനത. ഓസിലിന്‍റെ തീരുമാനം ധീരവും അഭിനന്ദനാര്‍ഹവുമാണെന്ന് തുര്‍ക്കി സ്പോര്‍ട്സ് മന്ത്രി മെഹ്മത്ത് കസപോഗ്ലു പ്രതികരിച്ചു. എന്നാല്‍ ഓസിലിന്‍റെ തീരുമാനം അവസരവാദപരമാണെന്ന അഭിപ്രായക്കാരും ഉണ്ട്.

കഴിഞ്ഞ ദിവസമാണ് തുര്‍ക്കി വംശജനായതിന്‍റെ പേരില്‍ ജര്‍മ്മന്‍ ഫുട്ബോള്‍ ടീമില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നുമെല്ലാം വംശീയ അധിക്ഷേപം സഹിക്കുന്നതിലപ്പുറമായെന്നും വിരമിക്കുന്നുവെന്നും മെസ്യൂട്ട് ഓസില്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഓസിലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരെത്തി. ഓസിലിന്‍റെ തുറന്നുപറച്ചിലും തീരുമാനവും ധീരമാണെന്നായിരുന്നു തുര്‍ക്കി കായിക മന്ത്രിയുടെ പ്രതികരണം. ഓസിലിന് പിന്തുണയുമായി തുര്‍ക്കി നീതിന്യായ മന്ത്രിയുമെത്തി. സമ്മര്‍ദം താങ്ങാവുന്നതിലപ്പുറമായതിനാലാണ് ഓസില്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നും ജര്‍മ്മനിയുടെ വംശീയ ചിന്തയെ അപലപിക്കുന്നുവെന്നും പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉറുദുഗാന്‍റെ വക്താവ് ഇബ്രാഹിം കാലിന്‍ പറഞ്ഞു. എന്നാല്‍ മറിച്ച് അഭിപ്രായമുള്ള തുര്‍ക്കിഷ് ജനതയുമുണ്ട്.

Tags:    

Similar News