നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ആകാശത്ത് തെളിഞ്ഞു

ഏഷ്യയിലും ആഫ്രിക്കയിലുമാണ് പൂർണഗ്രഹണം ഏറ്റവും നന്നായി ദൃശ്യമായത്. യൂറോപ്പിലും തെക്കേ അമേരിക്കയിലും ആസ്ട്രേലിയയിലും ഗ്രഹണം ഭാഗികമായിരുന്നു. വടക്കേ അമേരിക്കയിലും അന്റാര്‍ട്ടികയിലും ഗ്രഹണം ദൃശ്യമായില്ല.

Update: 2018-07-28 04:47 GMT

നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ആകാശത്ത് ദൃശ്യമായി. ഒരുമണിക്കൂറും 43 മിനുട്ടുമായിരുന്നു ഗ്രഹണത്തിന്റെ ദൈര്‍ഘ്യം. ചന്ദ്രന്‍ ചുവപ്പ് നിറമാകുന്ന ബ്ലഡ് മൂണ്‍ പ്രതിഭാസവും ദൃശ്യമായി. അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം 2025 ല്‍ നടക്കും.

ലോകം ഒരിക്കല്‍ കൂടി അത്യപൂര്‍വ്വമായ ആകാശ കാഴ്ചക്കാണ് സാക്ഷ്യം വഹിച്ചത്. നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം. രാത്രി 10.45നാണ് ഗ്രഹണത്തിന്റെ ആദ്യഘട്ടത്തിന് തുടക്കമായത്. 11.45 മുതല്‍ ചന്ദ്രനില്‍ മാറ്റങ്ങള്‍ കൂടുതല്‍ പ്രകടമായി. പിന്നാലെ സമ്പൂര്‍ണ ഗ്രഹണവും ദൃശ്യമായി. ഒരുമണിക്കൂറും 43 മിനിറ്റുമായിരുന്നു ഗ്രഹണത്തിന്റെ ദൈർഘ്യം. ഏഷ്യയിലും ആഫ്രിക്കയിലുമാണ് പൂർണഗ്രഹണം ഏറ്റവും നന്നായി ദൃശ്യമായത്. യൂറോപ്പിലും തെക്കേ അമേരിക്കയിലും ആസ്ട്രേലിയയിലും ഗ്രഹണം ഭാഗികമായിരുന്നു. വടക്കേ അമേരിക്കയിലും അന്റാര്‍ട്ടികയിലും ഗ്രഹണം ദൃശ്യമായില്ല. ഗ്രഹണത്തിന്റെ രണ്ടാംഘട്ടം പുലര്‍ച്ചെ അഞ്ച്മണിവരെ നീണ്ടു.

Advertising
Advertising

ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശം ചന്ദ്രനിൽ തട്ടി ചുവപ്പുനിറമാകുന്ന ബ്ലഡ്മൂൺ പ്രതിഭാസവും കാണപ്പെട്ടു. ഭൂമിയുടെ നിഴലിൽ നിന്ന് മാറുന്നതോടെയാണ് ചന്ദ്രന് ചുവപ്പും ഓറഞ്ചും നിറം ലഭിക്കുന്നത്.

സൂര്യഗ്രഹണ പോലെ അപകട പിടിച്ചതല്ല ബ്ലഡ്‍മൂണെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍. അതിനാല്‍ നേത്രങ്ങള്‍കൊണ്ട് തന്നെ കാണാന്‍ സാധിച്ചു. ഭ്രമണപഥത്തില്‍, ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയുള്ള സ്ഥിതിയിലാണ് ചന്ദ്രന്‍ എന്നതിനാല്‍ വലുപ്പം കുറഞ്ഞ പൂർണചന്ദ്രനായിരുന്നു. കഴിഞ്ഞ ജനുവരിയിലും ചന്ദ്രഗ്രഹണം ദൃശ്യമായിരുന്നു.

അടുത്ത പൂര്‍ണചന്ദ്രഗ്രഹണം 2025 ല്‍ നടക്കും. പതിനഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന കാഴ്ചയ്ക്കും ഈ ദിവസങ്ങള്‍ സാക്ഷ്യം വഹിക്കും.

Tags:    

Similar News