അനധികൃത കുടിയേറ്റക്കാരെ നാടുകടത്തി ലിബിയ 

അതേസമയം രാജ്യത്തേക്ക് കടക്കുകയായിരുന്ന 160 കുടിയേറ്റക്കാരെ കടലില്‍വെച്ച് തടയുകയും ചെയ്തു.

Update: 2018-08-01 02:48 GMT

അനധികൃത കുടിയേറ്റക്കാരെ നാടുകടത്തി ലിബിയ. 160 കുടിയേറ്റക്കാരെ മിസ്റാറ്റയില്‍ നിന്ന് നൈഗറിലേക്ക് ലിബിയന്‍ സര്‍‌ക്കാര്‍ നാടുകടത്തി. അതേസമയം കടല്‍മാര്‍ഗം വരികയായിരുന്ന 579 കുടിയേറ്റക്കാരെ തടയുകയും ചെയ്തു. ഇന്നലെയാണ് അനധികൃതമായി രാജ്യത്ത് തങ്ങുന്ന കുടിയേറ്റക്കാരെ ലിബിയന്‍ സര്‍ക്കാര്‍ നാടുകടത്താന്‍ തുടങ്ങിയത്. 160 പേരെ മിസ്റാറ്റയില്‍ നിന്ന് നൈഗറിലേക്ക നാടുകടത്തി. അതേസമയം രാജ്യത്തേക്ക് കടക്കുകയായിരുന്ന 160 കുടിയേറ്റക്കാരെ കടലില്‍വെച്ച് തടയുകയും ചെയ്തു.

നിയന്ത്രിത നാടുകടത്തല്‍ നടപടിയുടെ ഭാഗമായാണ് ഈ നീക്കം. ഇവരെ വണ്‍വേ സര്‍വീസുള്ള വിമാനങ്ങളില്‍ കയറ്റി അതത് രാജ്യങ്ങളിലേക്ക് കയറ്റിവിടുകയാണ് ചെയ്യുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ അന്താരാഷ്ട്ര കുടിയേറ്റ സംഘടനയാണ് നാടുകടത്തലിന് ചുക്കാന്‍ പിടിക്കുന്നത്. ലിബിയന്‍ സര്‍ക്കാരുമായി ഒന്നിച്ചുചേര്‍ന്നാണ് പ്രവര്‍ത്തനം. കുടിയേറ്റക്കാര്‍ തങ്ങുന്ന സ്ഥലങ്ങളിലെ ആള്‍തിരക്ക് കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Tags:    

Similar News