കേരളത്തിന്റെ വേദനയില്‍ പങ്കുചേര്‍ന്ന് റഷ്യന്‍ പ്രസിഡന്റും

കേരളത്തിലെ വിനാശകരമായ പ്രളയത്തില്‍ നിരവധി പേരുടെ ജീവനുകള്‍ പൊലിഞ്ഞതില്‍ ആഴത്തിലുള്ള അനുശോചനം അറിയിക്കുന്നതായി പുടിന്‍ കത്തില്‍ പറയുന്നു.

Update: 2018-08-21 13:25 GMT
Advertising

കേരളത്തിലെ പ്രളയക്കെടുതില്‍ ദുരിതം പേറുന്ന ലക്ഷക്കണക്കിനാളുകളുടെ വേദനയില്‍ പങ്കുചേര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. രാഷ്ട്രപതി രാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ച കത്തിലാണ് പുടിന്‍ അനുശോചനവും പിന്തുണയും അറിയിച്ചത്. കേരളത്തിലെ വിനാശകരമായ പ്രളയത്തില്‍ നിരവധി പേരുടെ ജീവനുകള്‍ പൊലിഞ്ഞതില്‍ ആഴത്തിലുള്ള അനുശോചനം അറിയിക്കുന്നതായി പുടിന്‍ കത്തില്‍ പറയുന്നു. ഈ പ്രകൃതി ദുരന്തത്തില്‍ പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News