ആസ്ത്രേലിയൻ പ്രധാന മന്ത്രിയായി സ്കോട്ട് മോറിസൺ സ്ഥാനമേൽക്കും

Update: 2018-08-24 07:41 GMT
Advertising

ലിബറൽ പാർട്ടിയുടെ ട്രഷററായിരുന്ന സ്കോട്ട് മോറിസണിനെ വോട്ടെടുപ്പിലൂടെ ആസ്ത്രേലിയയുടെ പുതിയ പ്രധാന മന്ത്രിയായി ലിബറൽ പാർട്ടി തെരഞ്ഞെടുത്തു. മുൻ മന്ത്രി കൂടിയായിരുന്ന പീറ്റർ ഡട്ടണെ 45-40 എന്ന വോട്ട് വ്യത്യാസത്തിലാണ് മോറിസൺ പരാചയപ്പെടുത്തിയത്.

ഡട്ടന്റെ അനുയായികൾ മുൻ പ്രധാനമന്ത്രി മാൽകോം ടേൺബുള്ളിന് പിൻതുണയർപ്പിച്ചെങ്കിലും താൻ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്ന് ടേൺബുൾ പറയുകയായിരുന്നു. അദ്ദേഹത്തിന്റെ രാജി വഴി തെളിച്ച ഉപതെരഞ്ഞെടുപ്പ് ഒരു സീറ്റ് ഭൂരിപക്ഷത്തിൽ ഭരിക്കുന്ന സർക്കാരിന് ഭീഷണിയാകുമായിരുന്നു.

2010 മുതൽ ഇത് നാലാം തവണയാണ് സ്വന്തം പാർട്ടി തന്നെ കാലാവധി കഴിഞ്ഞ പ്രധാനമന്ത്രിയെ വേണ്ടെന്ന് വയ്ക്കുന്നത്.,ാധ്യത കൂടുതൽ കൽപ്പിച്ചിരുന്ന വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പ് ആദ്യ റൗണ്ടിൽ തന്നെ പുറത്തായതോടെ ആസ്ത്രേലിയയുടെ രണ്ടാമത്തെ വനിത പ്രധാനമന്ത്രി എന്ന മോഹത്തിന് വിരാമമിട്ടു.

തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ കടുത്ത മത്സരത്തിനൊടുവിൽ മോറിസൺ ആസ്ത്രേലിയയുടെ മുപ്പതാമത് പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചു. മോറിസൺ കഴിഞ്ഞ 10 വർഷത്തിനിടയിൽ തിരഞ്ഞെടുക്കപ്പെടുന്ന ആറാമത്തെ പ്രധാന മന്ത്രിയാണ്.

Tags:    

Similar News