‘സേ നോപ് ടു ദ പോപ്പ്’; ഫ്രാന്‍സിസ് മാര്‍പാപ്പക്കെതിരെ അയര്‍ലന്‍ഡില്‍ പ്രതിഷേധം

ലൈംഗികാതിക്രമങ്ങളില്‍ കുറ്റക്കാരായ വൈദികര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പോപിനെതിരായ ഇരകളുടെ പ്രതിഷേധം നടന്നത്

Update: 2018-08-27 02:08 GMT

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അയര്‍ലന്‍ഡ് സന്ദര്‍ശനത്തിനിടെ ലൈംഗികാതിക്രമ ഇരകളുടെ പ്രതിഷേധം. വൈദികര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നു എന്ന പരാതി അയര്‍ലന്‍ഡില്‍ സജീവമായി നിലനില്‍ക്കുന്നതിനിടെയാണ് മാര്‍പാപ്പയുടെ സന്ദര്‍ശനം. കുറ്റക്കാരായ വൈദികര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പോപിനെതിരായ ഇരകളുടെ പ്രതിഷേധം നടന്നത്.

ക്രിസ്ത്യന്‍ രാജ്യമായ അയര്‍ലന്‍ഡില്‍ നാല്‍പ്പത് വര്‍ഷത്തിന് ശേഷമാണ് പോപ് സന്ദര്‍ശനം നടത്തുന്നത്. അയര്‍ലന്‍ഡ് പ്രധാനമന്ത്രിയുടെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം. കുറ്റക്കാരെ സഭ സംരക്ഷിക്കുന്നു എന്നാരോപിച്ച് നൂറ് കണക്കിനാളുകളാണ് പോപ്പിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. 'സേ നോപ് ടു ദ പോപ്പ്' എന്ന ബാനറിലായിരുന്നു പ്രതിഷേധം

നേരത്തെ, വൈദികര്‍ക്കെതിരായി ഉയരുന്ന ലൈംഗിക പീഡന കേസുകളെ മാര്‍പാപ്പ കഴിഞ്ഞ ദിവസം അപലപിക്കുകയും ഉത്കണ്ഠ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

Tags:    

Similar News