കാലപ്പഴക്കം ചെന്ന വെസ്പ സ്കൂട്ടറുകൾക്ക് പുതുജീവന്‍ നല്‍കി ഇന്തോനേഷ്യ

അഴിച്ചുപണി നടത്തിയും രൂപമാറ്റം വരുത്തിയും നൂറുകണക്കിന് സ്കൂട്ടറുകളാണ് നിരത്തിൽ ഇറക്കിയത്

Update: 2018-08-28 03:39 GMT

കാലപ്പഴക്കം ചെന്ന വെസ്പ സ്കൂട്ടറുകൾക്ക് ഇന്തോനേഷ്യയിൽ പുതുജീവൻ വെക്കുന്നു. അഴിച്ചുപണി നടത്തിയും രൂപമാറ്റം വരുത്തിയും നൂറുകണക്കിന് സ്കൂട്ടറുകളാണ് നിരത്തിൽ ഇറക്കിയത്.

വെസ്പ സ്കൂട്ടറുകളുടെ ആരാധകർക്കായി ഇറ്റലിയിൽ ഈമാസം ആദ്യമാണ് പ്രത്യേക മേള നടത്തിയത്. എല്ലാ വർഷവും മെക്കിനിക്കുകളും യുവാക്കളുമായ നൂറുകണക്കിന് ഇന്തോനേഷ്യക്കാർ വെസ്പ പാറ്റേണോടുള്ള അവരുടെ സ്നേഹം ആഘോഷിക്കുന്നതിനായി കിഴക്കൻ ജാവയിൽ സമ്മേളിക്കാറുണ്ട്. ചിലർക്ക് അത് 'തീവ്രമായ' സ്നേഹമാണ്, ഹോളിവുഡ് ഡിസ്റ്റോപ്പിയ ചിത്രങ്ങളിലെ മെറ്റാലിക് മോൺസ്റ്റർ ബൈക്കുകളെ ഓർമിപ്പിക്കും ചില വെസ്പ സ്കൂട്ടറുകൾ.

വെസ്പ സ്കൂട്ടറുകളിൽ മാക്സ് രീതിയിലുള്ള ടാങ്കുകളും വ്യാജ മെഷീൻ തോക്കുകളും എക്സ്ട്രാ ടയറുകളും ഉറപ്പിച്ചാണ് രൂപമാറ്റം വരുത്തുന്നത്.. ഉത്സവത്തിൽ പങ്കെടുക്കാൻ ഓരോ കസ്റ്റമൈസ്ഡ് വാഹനത്തിനും വെസ്പയുടെ എഞ്ചിൻ ഉണ്ടായിരിക്കണം, മിക്ക മത്സരാർത്ഥികളും ബ്രാൻഡിന്റെ ഐകൺ ആയ മുൻ ഭാഗം വളഞ്ഞ രൂപം അതുപോലെ നിലനിർത്താറുണ്ട്. ഇത് മൂന്നാം വർഷമാണ് വെസ്പ ആരാധകർ ഒരുമിച്ച് കൂടുന്നത്. മേളയിൽ മനോഹരമായ സ്കൂട്ടറിന് സമ്മാനവും വെസ്പ റേസിങും ഉണ്ട്.

Tags:    

Similar News