ചെലവ് ചുരുക്കല്‍ നടപടികളുമായി ഇമ്രാന്‍ ഖാന്‍

Update: 2018-09-01 13:51 GMT

രാജ്യത്തിന്റെ പരിത‍ാപകരമായ സാമ്പത്തിക സ്ഥിതിയിൽ, അനാവശ്യ ചെലവുകൾ ഇല്ലാതാക്കുന്നതിനായുള്ള നടപടികളുമായി ഇമ്രാൻ ഖാൻ സ‍ർക്കാർ. ഇതിന്റെ ആദ്യ പടിയായി പ്രധാനമന്ത്രിയുടെ ആഢംബര വാഹനങ്ങൾ ലേലം ചെയ്യാൻ ഗവൺമെന്റ് തീരുമാനിച്ചു.

പ്രധാനമന്ത്രിയടെ കീഴിലുള്ള എട്ട് ബി.എം.‍ഡബ്ല്യു, നാല് മെഴസിഡസ് ബെൻസ്, നാല് ലാൻഡ് ക്രുയിസർ ഉൾപ്പടെ എൻപതോളം ആഢംബര വാഹനങ്ങളാണ് സെപ്തംബർ 17 ന് ലേലത്തിൽ വിൽക്കാൻ തീരുമാനിച്ചിട്ടുള്ളത്. രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലുടെ കടന്ന് പോവുമ്പോൾ നേതാക്കളും ഉയർന്ന ഉദ്യോഗസ്ഥരും ആഢംബര ജീവിത ജീവിതം ഉപേക്ഷിക്കണമെന്നും ഇതിന് താൻ തന്നെ മുൻകെെയെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News