പാകിസ്താനുള്ള ധനസഹായം അമേരിക്ക റദ്ദാക്കി

ഭീകരതക്കെതിരായി ശക്തമായി പ്രവര്‍ത്തിക്കുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ നടപടി

Update: 2018-09-03 02:00 GMT

പാകിസ്താനുള്ള ധനസഹായം അമേരിക്ക റദ്ദാക്കി. ഭീകരതക്കെതിരായി ശക്തമായി പ്രവര്‍ത്തിക്കുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ നടപടി.

ഈ വര്‍ഷം ആദ്യം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് പാകിസ്താന് ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. സഖ്യകക്ഷി ഫണ്ട് എന്ന പേരിലാണ് പാകിസ്താന് സഹായം നല്‍കാന്‍ തീരുമാനിച്ചിരുന്നത്. ഭീകരതക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചാല്‍ ഈ ഫണ്ട് നല്‍കാമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല എന്ന കാരണത്താല്‍ 300 മില്യണ്‍ ഡോളറിന്റെ സഹായം റദ്ദാക്കുന്നതായി പെന്റഗണ്‍ വക്താവ് ലെഫ്റ്റനന്റ് കേണല്‍ കോണ്ഫള്‍ക്നെര്‍ അറിയിച്ചു.

തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ പാകിസ്താനുമേല്‍ സമ്മര്‍ദ്ദം തുടരുമെന്നും ഫള്‍ക്നെര്‍ അറിയിച്ചു. പാകിസ്താന് നല്‍കാനിരുന്ന പണം അടിയന്തര പരിഗണന അര്‍ഹിക്കുന്ന കാര്യങ്ങള്‍ക്കായി ചെലവഴിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പാകിസ്താന് സന്ദര്‍ശിച്ച് പ്രധാനമന്ത്രി ഇംറാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ധനസഹായം നിര്‍ത്തലാക്കിക്കൊണ്ടുള്ള അമേരിക്കയുടെ പ്രഖ്യാപനം.

Tags:    

Similar News