മ്യാന്‍മറില്‍ തടവ് ശിക്ഷക്ക് വിധിച്ച രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ നിരപരാധികളാണെന്ന് ബന്ധുക്കള്‍

റോഹിങ്ക്യന്‍ വംശഹത്യ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയുടെ മാധ്യമപ്രവര്‍ത്തകരായ വാന്‍ ലോണ്‍, ക്യൌ സോയീ ഊ എന്നിവരെ മ്യാന്‍മര്‍ കോടതി ശിക്ഷിച്ചത്. 

Update: 2018-09-05 02:14 GMT

മ്യാന്‍മറില്‍ തടവ് ശിക്ഷക്ക് വിധിച്ച രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ നിരപരാധികളാണെന്ന് ബന്ധുക്കള്‍. എത്രയും വേഗം ഇവരെ വെറുതെ വിടണമെന്നും ആവശ്യപ്പെട്ടു.

റോഹിങ്ക്യന്‍ വംശഹത്യ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയുടെ മാധ്യമപ്രവര്‍ത്തകരായ വാന്‍ ലോണ്‍, ക്യൌ സോയീ ഊ എന്നിവരെ മ്യാന്‍മര്‍ കോടതി ശിക്ഷിച്ചത്. ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തി എന്ന കുറ്റം ചുമത്തിയാണ് നടപടി. രാജ്യരക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ ഇവരില്‍ കണ്ടെത്തിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. വാൻ ലോണിന്റെ സഹോദരൻ തുര ആങ്, അവരുടെ വക്കീല്‍ എന്നിവർക്കൊപ്പമാണ് ഭാര്യമാർ ചൊവ്വാഴ്ച വാർത്താസമ്മേളനം നടത്തിയത്.

Advertising
Advertising

വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള എല്ലാ സാധ്യതകളും ഉണ്ടന്ന് വക്കീല്‍ വ്യക്തമാക്കി. രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കും ചെറിയ കുട്ടികളുണ്ട്. കഴിഞ്ഞ ഡിസംബറില്‍ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. ഇതു വരെ ഇവര്‍ക്ക് കുടുംബങ്ങളെ കാണാന്‍ സാധിച്ചിട്ടില്ല. മ്യാന്‍മര്‍ പ്രധാനമന്ത്രി ആങ് സാന്‍ സൂച്ചി മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സംസാരിച്ചിരുന്നു. ഇതില്‍ നിരാശയുണ്ടെന്ന് വാന്‍ ലേന്റെ ഭാര്യ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യം വിലക്കുന്ന മ്യാന്‍മര്‍ സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്.

Tags:    

Similar News