ബ്രസീലില്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിക്ക് കുത്തേറ്റു
ബ്രസീലില്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജെയ്ര്‍ ബൊല്‍സനാരോയ്ക്ക് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കുത്തേറ്റു.
Update: 2018-09-07 06:03 GMT
ബ്രസീലില്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജെയ്ര്‍ ബൊല്‍സനാരോയ്ക്ക് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കുത്തേറ്റു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും നില ഗുരുതരമായി തുടരുകയാണ്. വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തി വിവാദ നേതാവായ ബോല്‍സനാരോ ബ്രസീലിലെ ട്രംപ് എന്നാണ് അറിയപ്പെടുന്നത്.
ജ്യുസ് ദ ഫോറാ നഗരത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അനുയായികള്‍ ബൊല്‍സനാരോയെ എടുത്തുയര്‍ത്തിയപ്പോഴാണ് കത്തിക്കുത്തേറ്റത്. അനുയായികള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. അമിത രക്തസ്രാവവും ആഴത്തിലുള്ള മുറിവുമാണ് നില ഗുരുതരമാക്കിയത്.
സംഭവത്തില്‍ അദെല്യോ ഒബിസ്പോ എന്ന 40കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അനുയായികള്‍ മര്‍ദ്ദിച്ച് അവശനാക്കിയാണ് ഇയാളെ പൊലീസിന് കൈമാറിയത്.