അമേരിക്കയില്‍ ബാങ്കില്‍ വെടിവെപ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു

സിന്‍സിനാട്ടി സിറ്റിയുടെ തിരക്കേറിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഫിഫ്ത്ത് തേഡ് ബാങ്കിലാണ് വെടിവെപ്പ് നടന്നത്. 

Update: 2018-09-07 02:00 GMT

അമേരിക്കയിലെ സിന്‍സിനാട്ടി നഗരത്തിലെ ബാങ്കില്‍ വെടിവെപ്പ്. വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെടുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സിന്‍സിനാട്ടി സിറ്റിയുടെ തിരക്കേറിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഫിഫ്ത്ത് തേഡ് ബാങ്കിലാണ് വെടിവെപ്പ് നടന്നത്. അക്രമിയും സംഭവസ്ഥലത്ത് മരിച്ചിട്ടുണ്ട്. ഗണ്‍മാന്റെ വെടിയേറ്റു മരിച്ചതാണോ ആത്മഹത്യ ചെയ്തതാണോയെന്ന് വ്യക്തമല്ല. ആക്രമണത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. അക്രമി ബാങ്കില്‍ ഇരച്ചുകയറി വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടയില്‍ ബാങ്ക് ഉദ്യോഗസ്ഥരും ഗണ്‍മാനും അക്രമിക്കു നേരെ വെടിയുതിര്‍ത്തതണോ എന്ന കാര്യം സംശയമാണെന്ന് പൊലീസ് പറഞ്ഞു.

Tags:    

Similar News