അഭയാർഥികൾക്കായുള്ള എല്ലാ വാതിലുകളുമടച്ച് ഇറ്റലി ഭരണകൂടം

യാനകമായ സാഹചര്യം മുന്നില്‍ കണ്ട് ഐക്യരാഷ്ട്രസഭ പ്രത്യേക സംഘത്തെ ഇറ്റലിയിലേക്കയച്ചു

Update: 2018-09-11 02:38 GMT

അഭയാര്‍ഥികള്‍ക്ക് കടുത്ത വിലക്കേര്‍പ്പെടുത്തി ഇറ്റലി. അഭയാര്‍ഥികള്‍ രാജ്യത്ത് പ്രവേശിക്കാതിരിക്കാന്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഭയാനകമായ സാഹചര്യം മുന്നില്‍ കണ്ട് ഐക്യരാഷ്ട്രസഭ പ്രത്യേക സംഘത്തെ ഇറ്റലിയിലേക്കയച്ചു.

അഭയാര്‍ഥികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാനുള്ള എല്ലാ വഴികളും അടച്ചരിക്കുകയാണ് ഇറ്റലിയും ആസ്ത്രേലിയയും. നിലവിലെ സാഹചര്യം ഭയാനകമാണെന്നും അഭയാര്‍ഥി വിരുദ്ധ പ്രക്ഷോഭത്തിന് സാധ്യതയുണ്ടെന്നും യു.എന്‍ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ മിഷേല്‍ ബാച്ചിലെറ്റ് പറഞ്ഞു. അഭയാര്‍ഥികളുടെ സംരക്ഷണത്തിനായി ഇറ്റലിയിലേക്കും ആസ്ത്രേലിയയിലേക്കും യു.എന്‍ പ്രത്യേക സംഘത്തെ അയച്ചു.

Advertising
Advertising

അഭയാര്‍ഥികളെ പ്രവേശിപ്പിക്കാതിരിക്കാന്‍ തുറമുഖങ്ങള്‍ അടക്കുകയും എന്‍.ജി.ഒ കപ്പലുകള്‍ക്ക് പ്രവേശം നിഷേധിക്കുകയും ചെയ്ത ഇറ്റലി കടുത്ത പ്രത്യാഘാതം നേരടേണ്ടി വരുമെന്ന് മിഷേല്‍ ബാച്ച്‌ലെറ്റ് പറഞ്ഞു. ലിബിയയില്‍ നിന്നും മെഡിറ്ററേനിയന്‍ സമുദ്ര മാര്‍ഗം പലായനം ചെയ്യുന്ന അഭയാര്‍ഥികളുടെ എണ്ണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. ഈ വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണവും കൂടുതലാണെന്ന് മിഷേല്‍ പറഞ്ഞു. ഇറ്റലിയിലെ ആഭ്യന്തരമന്ത്രി മാറ്റിയോ സാല്‍വിനി അധികാരത്തിലെത്തിയത് മുതല്‍ അഭയാര്‍ഥി വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നത്.

ജൂണിന് ശേഷം 14 തവണയാണ് അഭയാര്‍തികള്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തത്. ഇതില്‍ രണ്ട് പേര്‍ മരിക്കുകയും 56 പേരെ ശാരീരികമായി പരിക്കേൽക്കുകയും ചെയ്തു. വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ് മാറ്റിയോ സാല്‍വിനിയെന്ന് പ്രതിപക്ഷവും സന്നദ്ധസംഘടനകളും എന്‍ജിഒകളും കുറ്റപ്പെടുത്തുന്നു. ഞങ്ങള്‍ മറ്റുള്ളവരുടെ വാക്കുകള്‍ കേള്‍ക്കില്ലെന്നും യു.എന്നിന് പുറത്തുനില്‍ക്കാന്‍ ഞങ്ങളെ അനുവദിക്കണമെന്നാണ് സാല്‍വിനിയുടെ നിലപാട്.

Tags:    

Similar News