ലൈംഗിക പീഡനം; ചിലിയിലെ രണ്ടു ബിഷപ്പുമാരുടെ രാജി മാര്‍പാപ്പ സ്വീകരിച്ചു
ചിലിയിലെ മുതിര്‍ന്ന വൈദികരായ ബിഷപ്പ് കാർത്തിസ് എഡാർഡോ ,ബിഷപ്പ് ക്രിസ്റ്റ്യാൻ എൻറിക്ക് എന്നിവരുടെ രാജിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചത്.
ലൈംഗിക പീഡനക്കേസില്‍ ചിലിയിലെ രണ്ടു ബിഷപ്പുമാരുടെ രാജി മാര്‍പാപ്പ സ്വീകരിച്ചു. സഭക്കുള്ളില്‍ ലൈംഗിക പീഡനക്കേസുകള്‍ വ്യാപകമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കാന്‍ നിയോഗിച്ച സമിതിയുടെ നിര്‍ദേശ തുടര്‍ന്നണ് രണ്ടു ബിഷപ്പുമാരുടെ രാജി സ്വീകരിച്ചത്. ചിലിയിലെ മുതിര്‍ന്ന വൈദികരായ ബിഷപ്പ് കാർത്തിസ് എഡാർഡോ ,ബിഷപ്പ് ക്രിസ്റ്റ്യാൻ എൻറിക്ക് എന്നിവരുടെ രാജിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചത്. ലൈംഗിക പീഡനക്കേസുകള്‍ അന്വേഷിക്കുന്ന വത്തിക്കാന്‍ സമിതി ഇവര്‍ക്കു മേലുള്ള കുറ്റങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിതിനെ തുടര്‍ന്നാണ് രാജി സ്വീകിരിച്ചത്.
ചിലിയിലെ മുതിര്‍ന്ന വൈദികര്‍ അധികാരം ദുരുപയോഗം ചെയ്ത് ലൈംഗിക പീഡനം നടത്തിയെന്നും പലകേസുകളും സഭയുടെ മേലധികാരികള്‍ മറച്ചുവച്ചുവെന്നും വത്തിക്കാന്റെ അന്വേഷണ സമിതി കണ്ടെത്തി. ഈ വിവരങ്ങടങ്ങിയ 2300 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് മാര്‍പ്പപ്പക്ക് സമര്‍പ്പിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നായി ഇതിനക 34 ബിഷപ്പുമാരാണ് രാജിക്കത്ത് സമര്‍പ്പിച്ചിട്ടുള്ളത്. ഇപ്പോള്‍ രാജി സ്വീകരിച്ച ബിഷപ്പുമര്‍ക്കെിതിരെ ലൈംഗിക പീഡനത്തിനായുള്ള അന്വേഷണത്തിന്റെ ഭാഗമായി അവരുടെ ഓഫീസുകളിൽ ചിലി പൊലീസ് റെയ്ഡുകളും ആരംഭിച്ചിട്ടുണ്ട്. രാജി സ്വീകരിച്ച ബിഷപ്പുമാര്‍ക്ക് പകരമായി പുതിയ ബിഷപ്പുമാരെ മാര്‍പാപ്പ നിയോഗിച്ചു.