സൈനികപരേഡിന് നേരെ ആക്രമണം; അമേരിക്കക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി ഇറാന്‍

സൈനിക പരേഡിന് നേരെയുണ്ടായ ആക്രമണത്തില്‍ അമേരിക്കക്കും ഇസ്രായേലിനും ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍. ശനിയാഴ്ച അഹ്‍വസ് നഗരത്തിലുണ്ടായ ആക്രമണത്തില്‍ 25 പേരാണ് കൊല്ലപ്പെട്ടത്.

Update: 2018-09-25 02:08 GMT

സൈനിക പരേഡിന് നേരെയുണ്ടായ ആക്രമണത്തില്‍ അമേരിക്കക്കും ഇസ്രായേലിനും ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഇസ്രായേലും അമേരിക്കയും ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഡെപ്യൂട്ടി തലവന്‍ ഹുസൈന്‍ സലാമി പറഞ്ഞു.

ശനിയാഴ്ച അഹ്‍വസ് നഗരത്തിലുണ്ടായ ആക്രമണത്തില്‍ 25 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ റെവല്യൂഷണറി ഗാര്‍ഡിലെ 12 ഉന്നതരും ഉള്‍പ്പെടും. ഇവരുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹുസേന്‍ സലാമി. അമേരിക്ക, ഇസ്രായേല്‍, സൌദി, ഉള്‍പ്പെടെയുള്ളവരെ അദ്ദേഹം വിമര്‍ശിച്ചു. ശക്തമായ തിരിച്ചടി ഇറാന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

പ്രകോപനം തുടര്‍ന്നാല്‍ പശ്ചാത്തപിക്കേണ്ടിവരുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നൂറുകണക്കിന് പേരാണ് സംസ്കാര ചടങ്ങില്‍ പങ്കെടുത്തത്. മരിച്ചവരുടെ ചിത്രങ്ങളും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ശനിയാഴ്ചത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അഹ്‍വാസ് നാഷണല്‍ റെസിറ്റന്‍സും ഇസ്‍ലാമിക് സ്റ്റേറ്റും രംഗത്തെത്തിയിരുന്നു. ഐഎസ് ഇതുസംബന്ധിച്ച ഒരു വീഡിയോയും പുറത്തുവിട്ടിരുന്നു.

Tags:    

Similar News